---
title: "കണ്ണൂർ ഗവ.ഐ.ടി.ഐയിൽ ജില്ലാ തൊഴിൽ മേള സ്പെക്ട്രം - 2022 എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി "
english_title: "Job Fair Spectrum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30487/Job-Fair-Spectrum"
published_at: "2022-03-08T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622718944bd0e_Screenshot_20220308_141831.jpg"
keywords: []
---

# കണ്ണൂർ ഗവ.ഐ.ടി.ഐയിൽ ജില്ലാ തൊഴിൽ മേള സ്പെക്ട്രം - 2022 എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി 

> **Lead Summary:** സംസ്ഥാന സർക്കാർ വ്യാവസായിക പരിശീലന വകുപിൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ഗവ.ഐ.ടി.ഐയിൽ ജില്ലാ തൊഴിൽ മേള സ്പെക്ട്രം - 2022 എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

സംസ്ഥാന സർക്കാർ വ്യാവസായിക പരിശീലന വകുപിൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ഗവ.ഐ.ടി.ഐയിൽ ജില്ലാ തൊഴിൽ മേള സ്പെക്ട്രം - 2022 എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് 11ന് 9 മണി മുതൽ നടക്കുന്ന തൊഴിൽ മേളയിൽ ജില്ലയിലെ 10 സർക്കാർ ഐ.ടി.ഐകളിലും സ്വകാര്യ ഐ.ടി.ഐയിലും പഠിച്ചിറങ്ങിയവർക്ക് പ്രയോജനം ലഭിക്കും. 11ന് രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ ആർ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.

ഉൽപാദന- സേവന മേഖലകളിലെ കേരളത്തിനകത്തും പുറത്തുമുള്ള 60 ഓളം പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ 800 ഒഴിവുകളാണ് നിലവിൽ തൊഴിൽ മേളയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഐ.ടി.ഐകളിൽ പഠിച്ചിറങ്ങിയവർക്കും തൊഴിൽ ദാതാക്കളായ കമ്പനികൾക്കും സ്പെക്ട്രം ജോബ്സ് ഡോട്ട് ഓർഗ് എന്ന സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. 

സ്പോട് രജിസ്ട്രേഷനും സൗകര്യം ഉണ്ട്. കൂടുതൽ വിവരം 8089238825 നമ്പറിലും ലഭിക്കും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൽ ടി മനോജ് കുമാർ, വൈസ് പ്രിൻസിപ്പൽ ഗംഗാധരൻ ചക്കരയൻ, മധുസൂദനൻ, എം പവിത്രൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30487/Job-Fair-Spectrum)