---
title: "ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ്റെ നേതൃത്വൽ കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് പ്രതിഷേധ ധർണ നടത്തി"
english_title: "A protest dharna was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30490/A-protest-dharna-was-held"
published_at: "2022-03-08T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62271c494b9aa_Screenshot_20220308_143429.jpg"
keywords: []
---

# ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ്റെ നേതൃത്വൽ കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് പ്രതിഷേധ ധർണ നടത്തി

> **Lead Summary:** ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ്റെ നേതൃത്വൽ താവക്കര കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് പ്രതിഷേധ ധർണ നടത്തി.

## Article Content

ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ്റെ നേതൃത്വൽ താവക്കര കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് പ്രതിഷേധ ധർണ നടത്തി.

സർവ്വകലാശാലാ അധ്യാപക അനധ്യാപക ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചാണ് അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻകാരുടെയും സംയുക്ത സംഘടന ധർണ സംഘടിപ്പിച്ചത്.

ഇന്നു രാവിലെ നടന്ന ധർണ്ണ ഡി സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം അധ്യാപക-അനധ്യാപക ജീവനക്കാരുടെ ആനുകൂല്യം ഇല്ലാതാക്കുന്ന നയ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു.

ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ട്രഷറർ ജയൻ ചാലിൽ അധ്യക്ഷത വഹിച്ചു. യൂനിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഹരിദാസൻ ഇ.കെ സ്വാഗതം പറഞ്ഞു. സുരേഷ് ബാബു എളയാവൂർ, കെ ഗംഗാധരൻ, സി കെ പ്രദീപ്, ദിനേശൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30490/A-protest-dharna-was-held)