---
title: "ശശി പറഞ്ഞത്ത് വെറും വാക്കല്ല ; കനത്ത മഴയിൽ ആനമതിലിന്റെ അടിത്തറ ഇടിഞ്ഞു"
english_title: "The foundation aanamathil wall collapsed in the heavy rain."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305032/the-foundation-aanamathil-wall-collapsed-in-the-heavy-rain"
published_at: "2025-07-28T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68870af09dcf2_231a.jpg"
keywords: []
---

# ശശി പറഞ്ഞത്ത് വെറും വാക്കല്ല ; കനത്ത മഴയിൽ ആനമതിലിന്റെ അടിത്തറ ഇടിഞ്ഞു

> **Lead Summary:** ഇരിട്ടി : ആറളം ഫാമിൽ കോടികൾ മുടക്കി നിർമ്മിക്കുന്ന ആനമതിലിന്റെ അപാകതകൾ ചൂണ്ടിക്കാട്ടി ബ്ലോക്ക് 13 ലെ താമസക്കാരൻ ശശി പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി നടന്നിരിക്കുകയാണ് . ബ്ലോക്ക് 13 ൽ ആനമതിലിന്റെ കെട്ട് ഇടിയുമെന്ന് ശശി പറഞ്ഞിരുന്ന ഭാഗം പുനരധിവാസ മേഖല സന്ദർശിച്ച ഹൈക്കോടതി ന്യായാധിപന്മാർക്ക് കാണിച്ചുകൊടുക്കുകയും വിശദീകരിക്കുകയൂം ചെയ്തിരുന്നു . കൃത്യമായി ശശി പറഞ്ഞിരുന്ന മതിലിന്റെ അടിഭാഗം കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നിരിക്കുമായാണ് . പൊതു താല്പര്യ ഹർജി പ്രകാരം കോടതിയുടെ നേരിട്ടുള്ള ഇടപെടലുകൾ മേഖലയിൽ സാധ്യമായിരിക്കുകയാണ്. കോടതി നിർദേശിച്ച ടാസ്ക് ഫോഴ്സിലെ അംഗം കൂടിയാണ് ശശി.

## Article Content

ഇരിട്ടി : ആറളം ഫാമിൽ കോടികൾ മുടക്കി നിർമ്മിക്കുന്ന ആനമതിലിന്റെ അപാകതകൾ ചൂണ്ടിക്കാട്ടി ബ്ലോക്ക് 13 ലെ താമസക്കാരൻ ശശി പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി നടന്നിരിക്കുകയാണ് . ബ്ലോക്ക് 13 ൽ ആനമതിലിന്റെ കെട്ട് ഇടിയുമെന്ന് ശശി പറഞ്ഞിരുന്ന ഭാഗം പുനരധിവാസ മേഖല സന്ദർശിച്ച ഹൈക്കോടതി ന്യായാധിപന്മാർക്ക് കാണിച്ചുകൊടുക്കുകയും വിശദീകരിക്കുകയൂം ചെയ്തിരുന്നു . കൃത്യമായി ശശി പറഞ്ഞിരുന്ന മതിലിന്റെ അടിഭാഗം കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നിരിക്കുമായാണ് . പൊതു താല്പര്യ ഹർജി പ്രകാരം കോടതിയുടെ നേരിട്ടുള്ള ഇടപെടലുകൾ മേഖലയിൽ സാധ്യമായിരിക്കുകയാണ്. കോടതി നിർദേശിച്ച ടാസ്ക് ഫോഴ്സിലെ അംഗം കൂടിയാണ് ശശി.

കാട്ടാനകളുടെ ആക്രമണം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രദേശം കൂടിയാണ് ബ്ലോക്ക് 13 . ആനമതിലിന്റെ നിർമ്മാണം ആദ്യം ആരംഭിച്ചത് ബ്ലോക്ക് 13 ൽ ആണെങ്കിലും പൂർത്തിയാക്കാതെ കിടക്കുന്ന മതിലിന്റെ ഭാഗത്തുകൂടിയാണ് ആന ഉള്ളിൽ പ്രവേശിക്കുന്നത്. ഇതോടെ മതിൽ നിർമ്മാണത്തിൽ കോടതിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താമസക്കാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305032/the-foundation-aanamathil-wall-collapsed-in-the-heavy-rain)