---
title: "മാലൂർ തളിക്കാട് ഗ്രാമ കൂട്ടായ്മയുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ച നൂറോളം ചെടികൾ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു"
english_title: "The plants were destroyed by anti-socials"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30506/The-plants-were-destroyed-by-anti-socials"
published_at: "2022-03-08T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62272d19dfdcc_Picsart_22-03-08_15-45-55-631.jpg"
keywords: []
---

# മാലൂർ തളിക്കാട് ഗ്രാമ കൂട്ടായ്മയുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ച നൂറോളം ചെടികൾ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു

> **Lead Summary:** മാലൂർ തളിക്കാട് ഗ്രാമ കൂട്ടായ്മയുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ച നൂറോളം വോഗൺവില്ലാ ചെടികൾ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. പെയ്ൻ്റ് ചെയ്ത് മനോഹരമാക്കിയ സ്ഥലങ്ങളും സാമൂഹികദ്രോഹികൾ നശിപ്പിച്ചിട്ടുണ്ട്.

## Article Content

മാലൂർ തളിക്കാട് ഗ്രാമ കൂട്ടായ്മയുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ച നൂറോളം വോഗൺവില്ലാ ചെടികൾ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. പെയ്ൻ്റ് ചെയ്ത് മനോഹരമാക്കിയ സ്ഥലങ്ങളും സാമൂഹികദ്രോഹികൾ നശിപ്പിച്ചിട്ടുണ്ട്.

മാലൂർ കെ പി ആർ നഗർ - നീർവേലി റോഡരികിൽ മുണ്ടവയൽപ്രദേശം സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി വച്ചുപിടിപ്പിച്ച വോഗൺവില്ലാ ചെടികളാണ് നശിപ്പിച്ചിട്ടുള്ളത്.

വിവിധ നിറത്തിലുള്ള 100 ഓളം വോഗൺവില്ലാ ചെടികളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. പെയ്ൻ്റ് ചെയ്ത് മനോഹരമാക്കിയ സ്ഥലങ്ങളും സാമൂഹ്യദ്രോഹികൾ നശിപ്പിച്ചിട്ടുണ്ട്.

ചെടികളുടെ ചില്ലകൾ അറുത്തും ചെറിയ ചെടികൾ പിഴുതെറിഞ്ഞുമാണ് നശിപ്പിച്ചത്. പെയിൻ്റ് ചെയ്ത് മനോഹരമാക്കിയ സ്ഥലങ്ങളിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിട്ടുമുണ്ട്.

മാലൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടത്തണമെന്ന് കൂട്ടായ്മ ഭാരവാഹികളായ എ.കെ.പുരുഷോത്തമൻ, രമേശൻ കോയിലോടൻ,വിജേഷ് സി മാലൂർ,വി.അനിൽകുമാർ, പി.കെ.സുഹൈൽ, യു.ശരത്ത് കുമാർ, കെ.റിജിൻ എന്നിവർ ആവശ്യപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധിച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30506/The-plants-were-destroyed-by-anti-socials)