---
title: "ദുരന്തങ്ങളെ നേരിടാൻ പ്രായോഗിക പരിശീലനവുമായി ഇരിട്ടി സിവിൽ ഡിഫൻസ്‌ സേന"
english_title: "Irty Civil Defense‌ Army"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30510/Irty-Civil-Defense‌-Army"
published_at: "2022-03-08T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6227308eb7cee_IMG-20220308-WA0079.jpg"
keywords: []
---

# ദുരന്തങ്ങളെ നേരിടാൻ പ്രായോഗിക പരിശീലനവുമായി ഇരിട്ടി സിവിൽ ഡിഫൻസ്‌ സേന

> **Lead Summary:** ഇരിട്ടി :ഏത് ദുർഘട സാഹചര്യത്തിലും രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള പ്രായോഗിക പരിശീലനത്തിന്റെ തിരക്കിലാണ് ഇരിട്ടി സിവില്‍ ഡിഫന്‍സ് സേന.തകര്‍ന്ന കെട്ടിടങ്ങളിലും മാന്‍ഹോളുകളിലും പേടികൂടാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുംവിധം സേനയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരിട്ടിയില്‍ സ്‌ക്രോള്‍ റെസ്‌ക്യൂ പരിശീലനത്തിന് തുടക്കമായത്.

## Article Content

ഇരിട്ടി :ഏത് ദുർഘട സാഹചര്യത്തിലും രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള പ്രായോഗിക പരിശീലനത്തിന്റെ തിരക്കിലാണ് ഇരിട്ടി സിവില്‍ ഡിഫന്‍സ് സേന.തകര്‍ന്ന കെട്ടിടങ്ങളിലും മാന്‍ഹോളുകളിലും പേടികൂടാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുംവിധം സേനയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരിട്ടിയില്‍ സ്‌ക്രോള്‍ റെസ്‌ക്യൂ പരിശീലനത്തിന് തുടക്കമായത്.

സംസ്ഥാനത്തെ മറ്റ് അഗ്നിരക്ഷാ നിലയങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പരിശീലനം നല്‍കാന്‍ സാധിക്കുന്ന തരത്തിലുള്ള, സാഹചര്യങ്ങള്‍ സ്റ്റേഷന്‍ പരിസരത്ത് സജ്ജമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചിരിക്കുന്നത്.

ജനകീയ സേനയായ സിവില്‍ ഡിഫന്‍സിന് അഭിമുഖീകരിക്കേണ്ടി വരുന്ന ഇത്തരം ദുരന്ത മുഖങ്ങളില്‍ പകച്ചു നില്‍ക്കാതെ ധൈര്യപൂര്‍വ്വം രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ഇരിട്ടിയില്‍ നല്‍കിയ പരിശീലനത്തിലൂടെ സാധിച്ചിട്ടുമുണ്ട്.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സേനാംഗങ്ങളെയെല്ലാം പരിശീലകരായ അശോകന്‍ എന്‍.ജി, സന്ദീപ് പി.ആര്‍, അനീഷ് മാത്യു, രാജീവന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഇരിട്ടി നിലയത്തിലെ നിരവധി ഓഫീസര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും സഹായങ്ങളുമായി ഒപ്പവുമുണ്ടായിരുന്നു.

സ്‌ക്രോള്‍ റെസ്‌ക്യൂ പരിശീലനത്തിനൊപ്പം മരം മുറിക്കാനുപയോഗിക്കുന്ന ചെയിന്‍സോയുടെ പ്രവര്‍ത്തന രീതിയും പ്രായോഗികമായി ഉപയോഗിച്ചും സേനാഗംങ്ങളെ പരിശീലിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30510/Irty-Civil-Defense‌-Army)