---
title: "വനിതാ ദിനാഘോഷവും ഫോട്ടോ പ്രദർശനവും നടത്തി"
english_title: "Women's day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30512/womens-day"
published_at: "2022-03-08T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6227394c76dc3_Picsart_22-03-08_16-38-48-971.jpg"
keywords: []
---

# വനിതാ ദിനാഘോഷവും ഫോട്ടോ പ്രദർശനവും നടത്തി

> **Lead Summary:** മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനാഘോഷം അമ്പായത്തോട് യുപി സ്കൂളിൽ മാനേജർ ഫാ. കുര്യൻ വാഴയിലിന്റെ അധ്യക്ഷതയിൽ വിവിധ പരിപാടികളോടെ നടത്തി.

## Article Content

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനാഘോഷം അമ്പായത്തോട് യുപി സ്കൂളിൽ മാനേജർ ഫാ. കുര്യൻ വാഴയിലിന്റെ അധ്യക്ഷതയിൽ വിവിധ പരിപാടികളോടെ നടത്തി.

> "ലോകം ശ്രദ്ധിച്ച 100 വനിതകൾ "എന്ന ഫോട്ടോപ്രദർശനം കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാക൦ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വനിതാ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.   

കൊട്ടിയൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ, വാർഡ് മെമ്പർ ബാബു  തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളായ വിദ്യാലക്ഷ്മി, ജിയ ജോൺസൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോതി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30512/womens-day)