---
title: "ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണ പദ്ധതിക്ക് തുടക്കമായി"
english_title: "For calf distribution scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30519/For-calf-distribution-scheme"
published_at: "2022-03-08T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62273f055106b_Picsart_22-03-08_17-02-25-119.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണ പദ്ധതിക്ക് തുടക്കമായി

> **Lead Summary:**  ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യുപി ശോഭ നിർവ്വഹിച്ചു.

## Article Content

 ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യുപി ശോഭ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ബാലൻ അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടർ ആൽവിൻ വ്യാസ് , പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിജ രാജീവൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോജ എം എം ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സാഹിൽ രാജ് മാസ്റ്റർ , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഷനോജ് എന്നിവർ സംസാരിച്ചു.

2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 28 കുടുംബങ്ങൾക്ക് പോത്തുക്കുട്ടികളെ നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30519/For-calf-distribution-scheme)