---
title: "വനിതാ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി സ്ത്രീ ശാക്തീകരണ പ്രതിജ്ഞയും ആദരവും സംഘടിപ്പിച്ചു"
english_title: "Organized Pledge and Respect for Women Empowerment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30521/Organized-Pledge-and-Respect-for-Women-Empowerment"
published_at: "2022-03-08T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622742af1d37e_Picsart_22-03-08_17-18-27-358.jpg"
keywords: []
---

# വനിതാ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി സ്ത്രീ ശാക്തീകരണ പ്രതിജ്ഞയും ആദരവും സംഘടിപ്പിച്ചു

> **Lead Summary:** മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി കണ്ണൂർ ജില്ലാ കമ്മിറ്റി സ്ത്രീ ശാക്തീകരണ പ്രതിജ്ഞയും ആദരവും സംഘടിപ്പിച്ചു.

## Article Content

മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി കണ്ണൂർ ജില്ലാ കമ്മിറ്റി സ്ത്രീ ശാക്തീകരണ പ്രതിജ്ഞയും ആദരവും സംഘടിപ്പിച്ചു.

മഹിളാ കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പള്ളിക്കുന്ന് ഗവ ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ , കേരള മദ്യ നിരോധന സമിതി വനിതാ വിഭാഗം പ്രസി.ഐ.സി.മേരി, പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഹർഷ ഇ എന്നിവരെ രജനി രമാനന്ദ് ഉപഹാരം നൽകി ആദരിച്ചു.

വനിതാ വേദി ചെയർപേഴ്സൺ കെ.വി.മോഹിനി അധ്യക്ഷയായി. ലിസമ്മ ബാബു, സതി ടീച്ചർ, പത്മജ എൻ.പി. തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30521/Organized-Pledge-and-Respect-for-Women-Empowerment)