---
title: "പോളി സ്പോട്ട് അഡ്മിഷൻ ഇന്ന്"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305237/admission"
published_at: "2025-07-29T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68886bd2bcf67_download_(2).jpeg"
keywords: []
---

# പോളി സ്പോട്ട് അഡ്മിഷൻ ഇന്ന്

> **Lead Summary:** കണ്ണൂർ : തൃക്കരിപ്പൂർ ഗവ.പോളിടെക്നിക്ക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ എൻജിനീയറിംഗ് ഒന്നാം വർഷ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ന് സ്പോട്ട് അഡ്മിഷൻ നടക്കും.യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം എസ്.എസ്.എല്‍.സി. സർട്ടിഫിക്കറ്റും മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. പട്ടികവിഭാഗക്കാർ തഹസില്‍ദാർ നല്‍കിയ ജാതി സർട്ടിഫിക്കറ്റും ജാതി സംവരണമുള്ള മറ്റ് വിഭാഗക്കാർ എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്താത്ത പക്ഷം ബന്ധപ്പെട്ട അധികാരി നല്‍കിയ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം.

## Article Content

കണ്ണൂർ : തൃക്കരിപ്പൂർ ഗവ.പോളിടെക്നിക്ക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ എൻജിനീയറിംഗ് ഒന്നാം വർഷ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ന് സ്പോട്ട് അഡ്മിഷൻ നടക്കും.യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം എസ്.എസ്.എല്‍.സി. സർട്ടിഫിക്കറ്റും മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. പട്ടികവിഭാഗക്കാർ തഹസില്‍ദാർ നല്‍കിയ ജാതി സർട്ടിഫിക്കറ്റും ജാതി സംവരണമുള്ള മറ്റ് വിഭാഗക്കാർ എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്താത്ത പക്ഷം ബന്ധപ്പെട്ട അധികാരി നല്‍കിയ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം.

സാമ്ബത്തിക സംവരണത്തിനർഹമായ പൊതുവിഭാഗത്തില്‍ പെട്ടവർ ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളളവർക്ക് ഫീസ് ഇളവ് ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. . ഫീസ് ആനുകൂല്യത്തിന് അർഹതയുള്ളവർ ഏകദേശം 5000 രൂപയും മറ്റുള്ളവർ 8000 രൂപയും കരുതണം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോണ്‍:04672211400, 9496690222, 9446771690.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305237/admission)