---
title: "ചിറ്റാരിപ്പറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്ക്കൂളിൽ എസ് പി സി കാഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു"
english_title: "A passing out parade of SPC cadets was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30524/A-passing-out-parade-of-SPC-cadets-was-held"
published_at: "2022-03-08T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622745a32ba5b_Screenshot_20220308_173046.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്ക്കൂളിൽ എസ് പി സി കാഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു

> **Lead Summary:**  ചിറ്റാരിപ്പറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്ക്കൂളിൽ എസ് പി സി കാഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു. കെ.കെ.ശൈലജ ടീച്ചർ എം എൽ എ സല്യൂട്ട് സ്വീകരിച്ചു.

## Article Content

 ചിറ്റാരിപ്പറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്ക്കൂളിൽ എസ് പി സി കാഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു. കെ.കെ.ശൈലജ ടീച്ചർ എം എൽ എ സല്യൂട്ട് സ്വീകരിച്ചു.

ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് വി.ബാലൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി.അംബിക, വാർഡ് മെമ്പർ കെ.വി.ശ്രീധരൻ, കണ്ണവം സി ഐ ടി.വി.പ്രദീഷ്, വി.എം.ഷാജി, കെ.വി.ധർമ്മരാജൻ തുടങ്ങിയവർ സംബന്ധിച്ചു.

50 ഓളം സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്. സിവിൽ പോലീസ് ഓഫീസർ ബാലകൃഷണൻ, റിട്ട: എസ്.ഐ.പന്മനാഭൻ ,സജിന ടീച്ചർ, അർജുൻ എന്നിവരാണ് കാഡറ്റുകൾക്ക് പരിശീലനം നൽകിയത്. മികച്ച കാഡറ്റുകളെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30524/A-passing-out-parade-of-SPC-cadets-was-held)