---
title: "പേരാവൂർ താലൂക്ക് ആശുപത്രി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ധർണ്ണ നടത്തി"
english_title: "The CPI staged a dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30526/The-CPI-staged-a-dharna"
published_at: "2022-03-08T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622748fcd368f_Picsart_22-03-08_17-45-19-500.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ധർണ്ണ നടത്തി

> **Lead Summary:** പേരാവൂർ :സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ താലൂക്ക് ആശുപത്രി സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

പേരാവൂർ :സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ താലൂക്ക് ആശുപത്രി സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.

ആശുപത്രിയിൽ തുടക്കം കുറിച്ച വികസന പ്രവൃത്തികൾ പൂർത്തിയാക്കുക, മാസ്റ്റർ പ്ലാൻ നടപ്പാക്കുക, ആശുപത്രി വികസനം തടയാനുള്ള നീക്കത്തിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സിപിഐ ആശുപത്രി സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചത്.

ജില്ലാ എക്സി. അംഗം അഡ്വ. വി ഷാജി ഉദ്ഘാടനം ചെയ്തു.സിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ ആധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം വി ഗീത, പ്രീത ദിനേശൻ, ശരത് കെ വി,,എം രാധാകൃഷ്ണൻ,വി പത്മനാഭൻ, എം സുകേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30526/The-CPI-staged-a-dharna)