---
title: "ചര്‍ച്ച പരാജയം; സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305367/thiruvanaththapuram"
published_at: "2025-07-30T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68896a04bf58f_download_(2)_(13).jpeg"
keywords: []
---

# ചര്‍ച്ച പരാജയം; സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

> **Lead Summary:** തിരുവനന്തപുരം: വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.

## Article Content

തിരുവനന്തപുരം: വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.

ഗതാഗത സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ് ഉടമകളും ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ചയിൽ പരിഹാരം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. സമരത്തിൻറെ തീയതി രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305367/thiruvanaththapuram)