---
title: "കണ്ണൂരിൽ ഗൾഫിലേക്ക് കൊടുത്തുവിടാനിരുന്ന അച്ചാർ കുപ്പിയിൽ ലഹരി മരുന്ന്"
english_title: "Mdmafonundinpickle"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305676/mdmafonundinpickle"
published_at: "2025-07-31T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b2b42b0697_1000114530.jpg"
keywords: []
---

# കണ്ണൂരിൽ ഗൾഫിലേക്ക് കൊടുത്തുവിടാനിരുന്ന അച്ചാർ കുപ്പിയിൽ ലഹരി മരുന്ന്

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ ഗൾഫിലേക്ക് കൊടുത്തുവിടാനിരുന്ന അച്ചാർ കുപ്പിയിൽ ലഹരി മരുന്ന്. ലഹരി മരുന്ന് കണ്ടെത്തിയത് ഗൾഫിലേക്ക് പോകാനിരുന്ന കണ്ണൂർ കണയന്നൂർ സ്വദേശി മിഥിലാജിന്റെ വീട്ടിൽ സുഹൃത്തുക്കൾ എത്തിച്ച പാഴ്സലിൽ. എം ഡി എം എ യും ഹാഷിഷ് ഓയിലുമാണ് അച്ചാർ കുപ്പിയിൽ ഉണ്ടായിരുന്നത്. സംശയം തോന്നിയ മിഥിലാജിന്റെ ഭാര്യ പിതാവ് പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ലഹരി മരുന്ന് മിഥിലാജിന്റെ വീട്ടിൽ എത്തിച്ച മൂന്ന് പേരെ ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ ഗൾഫിലേക്ക് കൊടുത്തുവിടാനിരുന്ന അച്ചാർ കുപ്പിയിൽ ലഹരി മരുന്ന്. ലഹരി മരുന്ന് കണ്ടെത്തിയത് ഗൾഫിലേക്ക് പോകാനിരുന്ന കണ്ണൂർ കണയന്നൂർ സ്വദേശി മിഥിലാജിന്റെ വീട്ടിൽ സുഹൃത്തുക്കൾ എത്തിച്ച പാഴ്സലിൽ. എം ഡി എം എ യും ഹാഷിഷ് ഓയിലുമാണ് അച്ചാർ കുപ്പിയിൽ ഉണ്ടായിരുന്നത്. സംശയം തോന്നിയ മിഥിലാജിന്റെ ഭാര്യ പിതാവ് പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ലഹരി മരുന്ന് മിഥിലാജിന്റെ വീട്ടിൽ എത്തിച്ച മൂന്ന് പേരെ ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305676/mdmafonundinpickle)