---
title: "സൗര: സ്പോട്ട് രജിസ്ട്രേഷൻ 10നും 11നും"
english_title: "Solar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30581/solar"
published_at: "2022-03-09T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622803f3364f0_images (2).jpeg"
keywords: []
---

# സൗര: സ്പോട്ട് രജിസ്ട്രേഷൻ 10നും 11നും

> **Lead Summary:** ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയിൽ അംഗമാകാകുന്നതിന് മാർച്ച് 10, 11 തീയതികളിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു. കെ എസ് ഇ ബിയുടെ 776 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലും സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാകും.

## Article Content

ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയിൽ അംഗമാകാകുന്നതിന് മാർച്ച് 10, 11 തീയതികളിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു. കെ എസ് ഇ ബിയുടെ 776 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലും സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാകും.

കൺസ്യൂമർ നമ്പറുമായി ഉപഭോക്താവിന് ഏത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെത്തിയും സീനിയർ സൂപ്രണ്ടിനെ സമീപിച്ച് സൗര പോർട്ടലിൽ രജിസ്ട്രേഷൻ നടത്താം. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ 200 മെഗാവാട്ടാണ് കേന്ദ്ര പുനരുപയോഗമന്ത്രാലയം കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇതു വരെ 170 മെഗാവാട്ടിനുള്ള രജിസ്ട്രേഷൻ പൂർത്തിയായി. ബാക്കി അപേക്ഷകരെ കൂടി കണ്ടെത്തുകയാണ് ദ്വിദിന സ്പോട്ട് രജിസ്ട്രേഷൻ വഴി ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30581/solar)