---
title: "ഹരിത കേരളം വിത്തുപുരയിലേക്ക്  വിത്ത് ശേഖരണം പുനരാരംഭിച്ചു"
english_title: "Green kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30583/green-kerala"
published_at: "2022-03-09T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622806d882783_images (5).jpeg"
keywords: []
---

# ഹരിത കേരളം വിത്തുപുരയിലേക്ക്  വിത്ത് ശേഖരണം പുനരാരംഭിച്ചു

> **Lead Summary:** ഹരിത കേരളം കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിത്തുപുരയിലേക്ക് വിത്തുകൾ ശേഖരിച്ചു തുടങ്ങി. ഹരിതം വാട്ട്സാപ്പ് കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് വിത്തുപുര പദ്ധതി പുനരാരംഭിക്കുന്നത്. പരിയാരം പഞ്ചായത്തിലെ യുവ കർഷക ചന്ദ്രജ്യോതിയിൽ നിന്ന് ആദ്യ നിക്ഷേപമായി പച്ചക്കറി വിത്തുകൾ ഹരിത കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ഇ കെ സോമശേഖരൻ ഏറ്റുവാങ്ങി. 

## Article Content

ഹരിത കേരളം കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിത്തുപുരയിലേക്ക് വിത്തുകൾ ശേഖരിച്ചു തുടങ്ങി. ഹരിതം വാട്ട്സാപ്പ് കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് വിത്തുപുര പദ്ധതി പുനരാരംഭിക്കുന്നത്. പരിയാരം പഞ്ചായത്തിലെ യുവ കർഷക ചന്ദ്രജ്യോതിയിൽ നിന്ന് ആദ്യ നിക്ഷേപമായി പച്ചക്കറി വിത്തുകൾ ഹരിത കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ഇ കെ സോമശേഖരൻ ഏറ്റുവാങ്ങി. 

പരസ്പര കൈമാറ്റത്തിലൂടെ പച്ചക്കറി വിത്തുകളുടെ ലഭ്യത ഉറപ്പു വരുത്തൽ ലക്ഷ്യമിട്ടാണ് വിത്തുപുര 2019 ൽ തുടങ്ങിയത്. മികച്ച രീതിയിൽ മുന്നോട്ടുപോയ പ്രവർത്തനം കൊവിഡ് കാരണം നിർത്തി വെക്കേണ്ടി വന്നു. ഹരിത കേരളം മിഷൻ പരിയാരത്ത് സംഘടിപ്പിച്ച ഹരിതം കർഷക കുടുംബ സംഗമത്തിലാണ്് വിത്ത് പുരയെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനമായത്. വിത്തുപുരയിലേക്ക് വിത്തുകൾ തപാലായും നേരിട്ടും സ്വീകരിക്കും. വിത്ത് ആവശ്യമുള്ളവർ തപാൽ സ്റ്റാമ്പ് ഒട്ടിച്ച കവർ കത്തിനോടൊപ്പം അയക്കണം.

കുടുംബ സംഗമത്തിൽ പ്രശസ്ത ജൈവ കർഷകൻ കെ ബി ആർ കണ്ണൻ, പരിയാരം കൃഷി ഓഫീസർ രമ്യ എന്നിവർ ക്ലാസെടുത്തു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺമാർ, ഹരിതം ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30583/green-kerala)