---
title: "മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "Mega medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30589/mega-medical-camp"
published_at: "2022-03-09T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62280d3a5de17_images (7).jpeg"
keywords: []
---

# മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര തൊഴിൽ മന്ത്രാലയം മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.പിയുമായിരുന്ന എകെജിയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ജന്മസ്ഥലമായ പെരളശ്ശേരിയിൽ മെഗാ മെഡിക്കൽ ക്യാംപ് നടത്തിയത്.

## Article Content

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര തൊഴിൽ മന്ത്രാലയം മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.പിയുമായിരുന്ന എകെജിയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ജന്മസ്ഥലമായ പെരളശ്ശേരിയിൽ മെഗാ മെഡിക്കൽ ക്യാംപ് നടത്തിയത്.

ചാല സൊസൈറ്റിയിലെ നൂറോളം ബീഡി തൊഴിലാളികൾ പങ്കെടുത്തു. മുൻ എം എൽ എ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. വെൽഫയർ ആൻഡ് കേസ് കമ്മീഷണർ ഡോ. ജെ ഉജിൻ ഗോമസ് അധ്യക്ഷനായി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ പി ബാലഗോപാലൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വാർഡ് അംഗം ഇ വി പവിത്രൻ, ബീഡി വെൽഫയർ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. പി വി ഹുസൈൻ, ലേബർ വെൽഫയർ അസോസിയേഷൻ അഡ്മിനിസ്‌ട്രേറ്റർ ഷിൻഡു ദേവ്, അസി. വെൽഫെയർ കമ്മീഷണർ ജെ ശരവണൻ സംസാരിച്ചു. ഡോക്ടർമാരായ മുഹമ്മദ് ഇർഫാൻ, രാമു, മൻജിമ മോഹൻ, സുഷാന, കീർത്തന നേതൃത്വം നൽകി. ജനറൽ മെഡിസിൻ, ഇഎൻടി, കണ്ണ് പരിശോധന, പല്ല് തുടങ്ങിയ സ്‌പെഷലൈസേഷനുകളിൽ പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30589/mega-medical-camp)