---
title: "എം ഡി എം എ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി എം ഡി എം എ  യുമായി വീണ്ടും പിടിയിൽ "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306018/iritty"
published_at: "2025-08-02T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688d9565d21a0_IMG-20250802-WA0009.jpg"
keywords: []
---

# എം ഡി എം എ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി എം ഡി എം എ  യുമായി വീണ്ടും പിടിയിൽ 

> **Lead Summary:** ഇരിട്ടി: എം ഡി എം എ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി എം ഡി എം എ യുമായി വീണ്ടും പിടിയിൽ.പിടിയിലായത് കണ്ണൂർ ജില്ലയിലെ ലഹരി കടത്തിന്റെ തലവൻ ഷബീർ.

## Article Content

ഇരിട്ടി: എം ഡി എം എ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി എം ഡി എം എ യുമായി വീണ്ടും പിടിയിൽ.പിടിയിലായത് കണ്ണൂർ ജില്ലയിലെ ലഹരി കടത്തിന്റെ തലവൻ ഷബീർ.

ശ്രീകണ്ടാപുരം എസ് ഐ പ്രകാശനും സംഘവുംകണ്ണൂർ റൂറൽ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും (DANSAF )ചേർന്നാണ് വീട് വളഞ്ഞു പ്രതിയെ പിടികൂടിയത്.

എം ഡി എം എ കേസിൽ ജാമ്യത്തിൽ ഇറങ്ങി മാസങ്ങൾക്കു ശേഷം ആണ് ഷബീർ വീണ്ടും പിടിയിലാകുന്നത്.വീടിനു ചുറ്റും വലിയ കൂറ്റൻ മതിലും നിരീക്ഷണ ക്യാമറകളും പട്ടികളെയും വെച്ചാണ് ഇയാൾ ലഹരി കച്ചവടം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306018/iritty)