---
title: "എം. സിദ്ദീഖിൻ്റെ കവിതാ സമാഹാരം പ്രകാശനം"
english_title: "Release of a collection of poems"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30626/Release-of-a-collection-of-poems"
published_at: "2022-03-09T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62283b975c9a4_Picsart_22-03-09_10-49-34-906.jpg"
keywords: []
---

# എം. സിദ്ദീഖിൻ്റെ കവിതാ സമാഹാരം പ്രകാശനം

> **Lead Summary:** പെരിങ്ങത്തൂർ: എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ എം.സിദ്ദീഖിൻ്റെ കവിത സമാഹാരം കവി കല്പറ്റ നാരായണൻ വ്യാഴാഴ്ച സ്കൂൾ അങ്കണത്തിൽ പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

പെരിങ്ങത്തൂർ: എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ എം.സിദ്ദീഖിൻ്റെ കവിത സമാഹാരം കവി കല്പറ്റ നാരായണൻ വ്യാഴാഴ്ച സ്കൂൾ അങ്കണത്തിൽ പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

'ചവേലാടിച്ചികൾ തച്ചുടക്കുന്ന മൗനം ' എന്ന കവിതാ സമാഹരത്തിൻ്റെ പ്രകാശന ചടങ്ങ് പാനൂർ നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്യും . എം.എൻ. കാരശ്ശേരി പ്രഭാഷണവും ഡോ. കെ.എം. ഭരതൻ പുസ്തക പരിചയവും നടത്തും.

നോവലിസ്റ്റ് ഡോ. ടി.കെ. അനിൽകുമാർ ആദ്യ പ്രതി ഏറ്റുവാങ്ങും .കെ.ഇ.എൻ. കുഞ്ഞഹമ്മദിൻ്റെതാണ് അവതാരിക. തിരഞ്ഞെടുത്ത കവിതകളുടെ സംഗീതാവിഷ്കാരവും ഉണ്ടാവും. ഡോ. കെ.കബീർ ,സ്കൂൾ മാനേജർ എൻ .എ . അബൂബക്കർ, എം.പി.കെ. അയൂബ് ,അസീസ് കുന്നോത്ത്, മുഹമ്മദലി വിളിക്കാട്ടൂർ ,പി.ബഷീർ ,ഇ എ. നാസർ എന്നിവരും പങ്കെടുക്കും. 

പത്രസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ. എൻ.എ. മുഹമ്മദ് റഫീഖ്, പ്രഥമാധ്യാപകൻ എൻ. പദ്മനാഭൻ ,റഫീഖ് കാരക്കണ്ടി ,എൻ. സൂപ്പി, പി.ഖാലിദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30626/Release-of-a-collection-of-poems)