---
title: "കണ്ണൂർ ജില്ല ചെസ്സ് ചാമ്പ്യൻ ഷിപ് 2025 ഓഗസ്റ്റ് 9 ന് തലശ്ശേരി ബ്രെണ്ണൻകോളേജിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306365/kannur"
published_at: "2025-08-04T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68904a0ca34c6_Screenshot_2025-08-04_111937.jpg"
keywords: []
---

# കണ്ണൂർ ജില്ല ചെസ്സ് ചാമ്പ്യൻ ഷിപ് 2025 ഓഗസ്റ്റ് 9 ന് തലശ്ശേരി ബ്രെണ്ണൻകോളേജിൽ

> **Lead Summary:** കണ്ണൂർ :കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ഗവണ്മെന്റ് ബ്രെണ്ണൻ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ കണ്ണൂർ ജില്ല അണ്ടർ15 ഓപ്പൺ & ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ് 9-ാം തിയ്യതി തലശ്ശേരി ബ്രെണ്ണൻ കോളേജിൽ വെച്ച് നടക്കും.

## Article Content

കണ്ണൂർ :കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ഗവണ്മെന്റ് ബ്രെണ്ണൻ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ കണ്ണൂർ ജില്ല അണ്ടർ15 ഓപ്പൺ & ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ് 9-ാം തിയ്യതി തലശ്ശേരി ബ്രെണ്ണൻ കോളേജിൽ വെച്ച് നടക്കും.

2010 ലോ അതിന് ശേഷമോ ജനിച്ച എല്ലാ കണ്ണൂർ ജില്ല നിവാസികൾക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ തിരിച്ചറിയൽ രേഖയുടെ കോപ്പി, സ്റ്റാമ്പ്‌ സൈസ് ഫോട്ടോ (2എണ്ണം )എന്നിവ ഹാജരാക്കണം.

ഇരു വിഭാഗങ്ങളിലും ആദ്യ 4 സ്ഥാനം നേടുന്നവർ സംസ്ഥാന അണ്ടർ 15 ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും.

ഇരു വിഭാഗങ്ങളിലും ആദ്യ 10 സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും.

മത്സരാർത്ഥികൾ 250 രൂപ. അടച്ച് പേര് (ഓൺലൈൻ) രജിസ്റ്റർ ചെയ്യണം.

രെജിസ്ട്രേഷൻ ലിങ്ക് : https://forms.gle/8Lqv6oh89pzbnXw19

Gpay നമ്പർ: 9846879986

വിശദ വിവരങ്ങൾക്ക്

ഫോൺ:9846879986, 9388775570, 9744386000

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306365/kannur)