---
title: "മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരാഘോഷത്തോടനുബന്ധിച്ച് ഭാഗവത സപ്താഹ യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കമായി  "
english_title: "For the Bhagavad Saptha Yajna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30644/For-the-Bhagavad-Saptha-Yajna"
published_at: "2022-03-09T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62284e716ef8b_Screenshot_20220309_120952.jpg"
keywords: []
---

# മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരാഘോഷത്തോടനുബന്ധിച്ച് ഭാഗവത സപ്താഹ യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കമായി  

> **Lead Summary:** ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന് ചൊവ്വാഴ്ച തുടക്കമായി.

## Article Content

ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന് ചൊവ്വാഴ്ച തുടക്കമായി.

സ്വാമി കൃഷ്ണാനന്ദ സരസ്വതി ഗുരുവായൂർ ആണ് യജ്ഞാചാര്യൻ. ഉദ്ഘാടന സമ്മേളനത്തിൽ മലബാർ ദേവസ്വം ബോർഡ് അംഗം പി.കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു.

മുന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എക്സി. ഓഫീസർ പി. മുരളീധരൻ ആചാര്യവരണം നടത്തി യജ്ഞാചാര്യനെ യജ്ഞവേദിയിലേക്ക് ആനയിച്ചു.

കൃഷ്ണാനന്ദ സരസ്വതി, തങ്കമണി മാലൂർ എന്നിവർ സംസാരിച്ചു. തുടർന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണവും ഉണ്ടായി. 15 -ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30644/For-the-Bhagavad-Saptha-Yajna)