---
title: "യുദ്ധത്തിനെതിരെ സമാധാന ജ്വാലയും വോളിബോൾ വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു"
english_title: "The flame of peace against war"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30646/The-flame-of-peace-against-war"
published_at: "2022-03-09T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622850a51d408_IMG-20220309-WA0050.jpg"
keywords: []
---

# യുദ്ധത്തിനെതിരെ സമാധാന ജ്വാലയും വോളിബോൾ വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:**  കൊളക്കാട് : യുദ്ധത്തിനെതിരായ സന്ദേശവും ഇരകൾക്ക് ഐക്യദാർഢ്യവും ഉയർത്തി കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളും മാനേജ്‌മെന്റും അധ്യാപകരും ചേർന്ന് ഐക്യദാർഢ്യ ദീപം തെളിയിച്ചു.

## Article Content

 കൊളക്കാട് : യുദ്ധത്തിനെതിരായ സന്ദേശവും ഇരകൾക്ക് ഐക്യദാർഢ്യവും ഉയർത്തി കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളും മാനേജ്‌മെന്റും അധ്യാപകരും ചേർന്ന് ഐക്യദാർഢ്യ ദീപം തെളിയിച്ചു.

പ്രിൻസിപ്പൽ ജോണി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സംസ്ഥാന ദേശീയ തലങ്ങളിൽ വിവിധ വോളിബോൾ ടൂർണമെന്റുകളിൽ വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിനോടനുബന്ധിച്ച് അനുമോദിച്ചു.

സ്കൂൾ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി ട്രോഫികൾ വിതരണം ചെയ്തു.ഡോ.സന്തോഷ് കെ പീറ്റർ,ലാലി ജോസഫ്,സാജൻ വട്ടമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30646/The-flame-of-peace-against-war)