---
title: "ലോക സൗഹൃദ ദിനം സുഹൃത്തുക്കൾക്ക് വൃക്ഷതൈകൾ കൈമാറി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306488/iritty"
published_at: "2025-08-04T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890c51ead48d_IMG-20250804-WA0034.jpg"
keywords: []
---

# ലോക സൗഹൃദ ദിനം സുഹൃത്തുക്കൾക്ക് വൃക്ഷതൈകൾ കൈമാറി 

> **Lead Summary:** ഇരിട്ടി : ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കലാലയങ്ങളിൽ സുഹൃത്തുക്കൾക്ക് വൃക്ഷതൈകൾ കൈമാറി . നഗരസഭയും, ഹരിത കേരളമിഷൻ, ശുചിത്വമിഷൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇരിട്ടി നഗരസഭാ തല പരിപാടി ഉളിയിൽ ഗവ: യു പി സ്ക്കൂളിൽ സ്ക്കൂൾ ലീഡർ വി.ടി. നൈനികക്ക് വൃക്ഷത്തൈ കൈമാറി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി : ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കലാലയങ്ങളിൽ സുഹൃത്തുക്കൾക്ക് വൃക്ഷതൈകൾ കൈമാറി . നഗരസഭയും, ഹരിത കേരളമിഷൻ, ശുചിത്വമിഷൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇരിട്ടി നഗരസഭാ തല പരിപാടി ഉളിയിൽ ഗവ: യു പി സ്ക്കൂളിൽ സ്ക്കൂൾ ലീഡർ വി.ടി. നൈനികക്ക് വൃക്ഷത്തൈ കൈമാറി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. ഫസീല അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ടി.കെ. ഷരീഫ, പ്രധമാധ്യാപകൻ എം.പി. സിറാജുദ്ദീൻ, പി ടി എ  പ്രസിഡന്റ് ആർ.കെ. മുജീബ്, എസ് എം സി ചെയർമാൻ കെ.സി. സുരേഷ്ബാബു, അബ്ദുൾ വാഹിദ്, റസാഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു . നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗഹൃദ ദിന പരിപാടികൾ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306488/iritty)