---
title: "മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ഒ കെ വാസുമാസ്റ്റർ വീണ്ടും ചുമതലയേറ്റു"
english_title: "malabar devaswom board president "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306499/malabar-devaswom-board-prasident"
published_at: "2025-08-04T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890d9f3ecc22_ok.jpg"
keywords: []
---

# മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ഒ കെ വാസുമാസ്റ്റർ വീണ്ടും ചുമതലയേറ്റു

> **Lead Summary:** മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ഒ കെ വാസുമാസ്റ്റർ വീണ്ടും ചുമതലയേറ്റു. ദേവസ്വം ബോർഡിൽ അംഗമായി കെ എൻ ഉദയനും ചുമതലയേറ്റിട്ടുണ്ട്. പറശിനിക്കടവ് മുത്തപ്പൻ മടപ്പുര ഹാളിൽ വച്ച് നടന്ന ചടങ്ങ് ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ കെ മുകുന്ദൻ അധ്യക്ഷനായി. എം വിജിൻ എം എൽ എ വിശിഷ്ടാതിഥിയായിരുന്നു.

## Article Content

മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ഒ കെ വാസുമാസ്റ്റർ വീണ്ടും ചുമതലയേറ്റു. ദേവസ്വം ബോർഡിൽ അംഗമായി കെ എൻ ഉദയനും ചുമതലയേറ്റിട്ടുണ്ട്. പറശിനിക്കടവ് മുത്തപ്പൻ മടപ്പുര ഹാളിൽ വച്ച് നടന്ന ചടങ്ങ് ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ കെ മുകുന്ദൻ അധ്യക്ഷനായി. എം വിജിൻ എം എൽ എ വിശിഷ്ടാതിഥിയായിരുന്നു.

2016-ൽ സജ്ജീവ് മാറോളി ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കുമ്പോഴാണ് ഓ കെ വാസു മാസ്റ്റർ ദേവസ്വം ബോർഡിൽ അംഗമായത്. 2017-ൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി രണ്ടുവർഷം ചുമതല നിർവഹിച്ചു. തുടർന്ന് നിയമസഭയിൽ ദേവസ്വം ബില്ല് ഓഡിനൻസാക്കി വീണ്ടും രണ്ടുവർഷം കൂടി 2020 വരെ പ്രസിഡണ്ട് സ്ഥാനം നീട്ടിനൽകി. 2025-ൽ വീണ്ടും ഒ കെ വാസു മാസ്റ്ററെ പ്രസിഡണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306499/malabar-devaswom-board-prasident)