---
title: "ആധാരം എഴുത്തുകാർ പണിമുടക്കി: ധർണ സംഘടിപ്പിച്ചു"
english_title: "The dharna was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30650/The-dharna-was-organized"
published_at: "2022-03-09T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622857441d15e_Picsart_22-03-09_12-56-46-970.jpg"
keywords: []
---

# ആധാരം എഴുത്തുകാർ പണിമുടക്കി: ധർണ സംഘടിപ്പിച്ചു

> **Lead Summary:** ആധാരം എഴുത്ത് അസോസിയേഷൻ - എ കെ ഡി ഡബ്ള്യ- ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആധാരം എഴുത്തുകാർ ഇന്ന് ജില്ലയിൽ പണിമുടക്കി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

## Article Content

ആധാരം എഴുത്ത് അസോസിയേഷൻ - എ കെ ഡി ഡബ്ള്യ- ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആധാരം എഴുത്തുകാർ ഇന്ന് ജില്ലയിൽ പണിമുടക്കി സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ഇന്നു രാവിലെ കണ്ണൂർ സബ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ നടത്തിയ ധർണ എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻ്റ് എം എ കരീം ഉദ്ഘാടനം ചെയ്തു.സി .പി മുർഷിദ് അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. വിവിധ തൊഴിലാളി സംഘടനാ ഭാരവാഹികളായ അരക്കൻ ബാലൻ, വി വി ശശീന്ദ്രൻ, പി പി വൽസലൻ, അനിത സംസാരിച്ചു.

ആധാരം എഴുത്ത് തൊഴിൽ ആധാരം എഴുത്തുകാർക്ക് മാത്രമായി സംവരണം ചെയ്യുക, ക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക, ആധാരം എഴുത്ത് ഫീസ് പുതുക്കി നിശ്ചയിക്കുക, അശാസ്ത്രീയമായ അണ്ടർ വാല്വേഷൻ നടപടി നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആധാരം എഴുത്തുകാർ പണി മുടക്കി ധർണ നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30650/The-dharna-was-organized)