---
title: "കണ്ണൂർ ശ്രീകണ്ഠപുരം പീപ്പിൾസ് വില്ലേജിൻ്റെ ഉദ്ഘാടനവും രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപനവും മാർച്ച് 12ന്"
english_title: "Inauguration of the People's Village"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30653/Inauguration-of-the-People's-Village"
published_at: "2022-03-09T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62285cf2d2873_Screenshot_20220309_131330.jpg"
keywords: []
---

# കണ്ണൂർ ശ്രീകണ്ഠപുരം പീപ്പിൾസ് വില്ലേജിൻ്റെ ഉദ്ഘാടനവും രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപനവും മാർച്ച് 12ന്

> **Lead Summary:** കണ്ണൂർ: ശ്രീകണ്ഠപുരം പീപ്പിൾസ് വില്ലേജിൻ്റെ ഉദ്ഘാടനവും രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപനവും മാർച്ച് 12ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബിൽ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ: ശ്രീകണ്ഠപുരം പീപ്പിൾസ് വില്ലേജിൻ്റെ ഉദ്ഘാടനവും രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപനവും മാർച്ച് 12ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബിൽ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

12ന് വൈകീട്ട് 4 മണിക്ക് ശ്രീകണ്ഠാപുരത്ത് നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പിപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി അധ്യക്ഷത വഹിക്കും.

ഒരു ഏക്കർ സ്ഥലത്ത് 11 വീടുകളാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ അഞ്ച് വീടുകൾ കൂടി നിർമ്മിക്കും. തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് ആണ് വീട് നൽകുന്നത്.

കെ മുരളിധരൻ എം.പി ഭൂരഹിതരായ ആറ് കുടുംബങ്ങൾക്കുള്ള താക്കോൽദാനം നിർവഹിക്കും. പ്രളയത്തിൽ വീട് നഷ്ടമായ അഞ്ച് കുടുംബങ്ങൾക്ക് ജമാഅത്തെ ഇസ് ലാമി അസി. അമീർ പി.മുജീബ്റഹ്മാൻ താക്കോൽ കൈമാറും.

രണ്ടാം ഘട്ട പദ്ധതിയുടെ പ്രഖ്യാപനം ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ടി ആരിഫലി നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി കെ മുഹമ്മദ് സാജിദ് നദ്വി , മറ്റു ഭാരവാഹികളായ സി കെ എ ജബ്ബാർ, സി പി അബ്ദുൽ ജബ്ബാർ, എം ജലാലുല്ലാഖാൻ, കെ കെ ശുഹൈബ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30653/Inauguration-of-the-People's-Village)