---
title: "മലയോര ഗ്രാമങ്ങളെ തമ്മിൽ ബന്ധപ്പെടുത്തുന്ന ഇടവരമ്പ് താബോർ റോഡ് തകർന്ന നിലയിൽ: കാൽനടയാത്ര പോലും ദുഷ്കരം           "
english_title: "As the road is broken"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30657/As-the-road-is-broken"
published_at: "2022-03-09T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228611f8d93d_Screenshot_20220309_133957.jpg"
keywords: []
---

# മലയോര ഗ്രാമങ്ങളെ തമ്മിൽ ബന്ധപ്പെടുത്തുന്ന ഇടവരമ്പ് താബോർ റോഡ് തകർന്ന നിലയിൽ: കാൽനടയാത്ര പോലും ദുഷ്കരം           

> **Lead Summary:** മലയോര ഗ്രാമങ്ങളെ തമ്മിൽ ബന്ധപ്പെടുത്തുന്ന ഇടവരമ്പ് താബോർ റോഡ് തകർന്ന് തരിപ്പണമായിട്ട് കാലങ്ങളേറെയായി. ഇതിലൂടെ ഉള്ള കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്.

## Article Content

മലയോര ഗ്രാമങ്ങളെ തമ്മിൽ ബന്ധപ്പെടുത്തുന്ന ഇടവരമ്പ് താബോർ റോഡ് തകർന്ന് തരിപ്പണമായിട്ട് കാലങ്ങളേറെയായി. ഇതിലൂടെ ഉള്ള കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്.

അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. 50 വർഷം മുമ്പ് നിർമ്മിച്ച റോഡിന് 6 കിലോമീറ്ററോളം നീളമുണ്ട്. നേരത്തെ ടാർ ചെയ്ത പലഭാഗങ്ങളും അടർന്നുപോയ നിലയിലാണ്. റോഡ് ടാർ ചെയ്തു അതിന്റെ ലക്ഷണം പോലും നിലവിൽ കാണാനില്ല.

ജീപ്പ് ഒഴികെയുള്ള മറ്റ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ആകാത്തവിധം പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ് റോഡ്. റോഡിലൂടെ സവാരി നടത്താൻ ഓട്ടോ ഡ്രൈവർമാർ മടിക്കുന്നു.

അടിയന്തര സാഹചര്യമുണ്ടായാൽ ആശുപത്രിയിലെത്താൻ പോലും പ്രയാസപ്പെടുകയാണ് നാട്ടുകാർ. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കൊണ്ട്  പരിപാടികളുമായി മുന്നോട്ടു പോകുവാൻ ഇറങ്ങുകയാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30657/As-the-road-is-broken)