---
title: "കൂത്തുപറമ്പ് മമ്പറം കോട്ടത്ത് ബസ്സും കാറും കൂട്ടിയിട്ടിച്ച് അപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306582/accident"
published_at: "2025-08-05T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891a6d3e920c_IMG-20250805-WA0032.jpg"
keywords: []
---

# കൂത്തുപറമ്പ് മമ്പറം കോട്ടത്ത് ബസ്സും കാറും കൂട്ടിയിട്ടിച്ച് അപകടം

> **Lead Summary:** **കണ്ണൂർ** : കൂത്തുപറമ്പ് മമ്പറം കോട്ടത്ത് ബസ്സും കാറും കൂട്ടിയിട്ടിച്ച് അപകടം.അപകടത്തിൽ കാർ ഡ്രൈവറുടെ നില ഗുരുതരം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് പെട്ടി ഓട്ടോയിൽ തട്ടി അടുത്തുള്ള കടയിൽ ഇടിച്ചു കയറിയാണ് നിന്നത്. കൂത്തുപറമ്പ് ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോകുന്ന മാരുതി കാറും കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയടിച്ചത്. അപകടത്തിൽ ആളപായമില്ല കാറിൽ രണ്ടു പേരാണ് സഞ്ചരിച്ചിരുന്നത്. കാർ ഡ്രൈവറുടെ കാലിനാണ് ഗുരുതര പരിക്കേറ്റത് പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ** : കൂത്തുപറമ്പ് മമ്പറം കോട്ടത്ത് ബസ്സും കാറും കൂട്ടിയിട്ടിച്ച് അപകടം.അപകടത്തിൽ കാർ ഡ്രൈവറുടെ നില ഗുരുതരം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് പെട്ടി ഓട്ടോയിൽ തട്ടി അടുത്തുള്ള കടയിൽ ഇടിച്ചു കയറിയാണ് നിന്നത്. കൂത്തുപറമ്പ് ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോകുന്ന മാരുതി കാറും കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയടിച്ചത്. അപകടത്തിൽ ആളപായമില്ല കാറിൽ രണ്ടു പേരാണ് സഞ്ചരിച്ചിരുന്നത്. കാർ ഡ്രൈവറുടെ കാലിനാണ് ഗുരുതര പരിക്കേറ്റത് പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306582/accident)