---
title: "ഓണ വിപണിയെ വരവേല്‍ക്കാനൊരുങ്ങി ഖാദി ബോര്‍ഡ്; കണ്ണൂരില്‍ ഖാദി ഓണം മേള സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306589/kannur"
published_at: "2025-08-05T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891ad9493a2f_Screenshot_2025-08-05_122949.jpg"
keywords: []
---

# ഓണ വിപണിയെ വരവേല്‍ക്കാനൊരുങ്ങി ഖാദി ബോര്‍ഡ്; കണ്ണൂരില്‍ ഖാദി ഓണം മേള സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ:** ഓണ വിപണിയെ വരവേല്‍ക്കാനൊരുങ്ങി ഖാദി ബോര്‍ഡ്. പുതിയ തലമുറയെ ആകര്‍ഷിക്കും വിധമുള്ള ഫാഷനുകളുമായാണ് ഈ വര്‍ഷം ഖാദി ഓണ വിപണി കീഴടക്കാനെത്തുന്നത്. നവതലമുറകളായ ജെന്‍ സിയ്ക്കും ജെന്‍ ആല്‍ഫയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് പുതിയ ഖാദിയെന്ന് കണ്ണൂരില്‍ ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തുകൊണ്ട് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

## Article Content

**കണ്ണൂർ:** ഓണ വിപണിയെ വരവേല്‍ക്കാനൊരുങ്ങി ഖാദി ബോര്‍ഡ്. പുതിയ തലമുറയെ ആകര്‍ഷിക്കും വിധമുള്ള ഫാഷനുകളുമായാണ് ഈ വര്‍ഷം ഖാദി ഓണ വിപണി കീഴടക്കാനെത്തുന്നത്. നവതലമുറകളായ ജെന്‍ സിയ്ക്കും ജെന്‍ ആല്‍ഫയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് പുതിയ ഖാദിയെന്ന് കണ്ണൂരില്‍ ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തുകൊണ്ട് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

എല്ലാ പ്രായത്തിലുള്ളവര്‍ക്കും അനുയോജ്യമായ വസ്ത്രങ്ങള്‍, വിവിധ ഖാദി ഉല്‍പ്പന്നങ്ങള്‍, 30 ശതമാനം റിബേറ്റും ഒപ്പം സമ്മാന പദ്ധതിയുമായി ഓണ വിപണിയിലെ മത്സരം നേരിടാന്‍ ഖാദിയും ഒരുങ്ങികഴിഞ്ഞു. ഓണം മേളകള്‍ വഴി പരമാവധി ജനങ്ങളിലേക്ക് ഖാദി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദരിദ്രരുടെ പ്രസ്ഥാനമാണ് ഖാദിയെന്നും സന്‍മനസ്സുള്ളവരാണ് ഖാദി പ്രസ്ഥാനത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

ഖാദി ബോര്‍ഡ് പുതിയതായി അവതരിപ്പിച്ച ഖാദി സ്ലിംഗ് ബാഗ് സ്പീക്കര്‍ പുറത്തിറക്കി. പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി സമ്മാനക്കൂപ്പണിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306589/kannur)