---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306596/applynow"
published_at: "2025-08-05T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891b1fb3ba1b_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ: **പ്ലസ് ടു, വിഎച്ച്എസ്സി പഠനത്തിനു ശേഷം മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് അംഗീകൃത കോച്ചിംഗ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് പരമാവധി 54000 രൂപ വരെയാണ് അനുവദിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായ പട്ടികജാതിയില്‍പ്പെട്ട പ്ലസ് ടു / വി എച്ച് എസ് ഇ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത് സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസായ വിദ്യാര്‍ഥികള്‍ക്കും മേല്‍ വിഷയങ്ങളില്‍ യഥാക്രമം എ2, എ ഗ്രേഡില്‍ കുറയാത്ത മാര്‍ക് വാങ്ങി പാസായ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് (കുടുംബ വരുമാനം ആറ് ലക്ഷത്തില്‍ താഴെ ), നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു/വിഎച്ച്എസ്സി മാര്‍ക്ക് ലിസ്റ്റ്, എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിലെ സാക്ഷ്യപത്രം, ഫീസ് രശീതി, പഞ്ചായത്ത് / ബ്ലോക്ക് ഓഫീസില്‍ നിന്ന് ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, ആധാര്‍ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 31 ന് അഞ്ച് മണിക്ക് മുമ്പ് കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0497 2700596.

## Article Content

**കണ്ണൂർ: **പ്ലസ് ടു, വിഎച്ച്എസ്സി പഠനത്തിനു ശേഷം മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് അംഗീകൃത കോച്ചിംഗ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് പരമാവധി 54000 രൂപ വരെയാണ് അനുവദിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായ പട്ടികജാതിയില്‍പ്പെട്ട പ്ലസ് ടു / വി എച്ച് എസ് ഇ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത് സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസായ വിദ്യാര്‍ഥികള്‍ക്കും മേല്‍ വിഷയങ്ങളില്‍ യഥാക്രമം എ2, എ ഗ്രേഡില്‍ കുറയാത്ത മാര്‍ക് വാങ്ങി പാസായ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് (കുടുംബ വരുമാനം ആറ് ലക്ഷത്തില്‍ താഴെ ), നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു/വിഎച്ച്എസ്സി മാര്‍ക്ക് ലിസ്റ്റ്, എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിലെ സാക്ഷ്യപത്രം, ഫീസ് രശീതി, പഞ്ചായത്ത് / ബ്ലോക്ക് ഓഫീസില്‍ നിന്ന് ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, ആധാര്‍ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 31 ന് അഞ്ച് മണിക്ക് മുമ്പ് കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0497 2700596.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306596/applynow)