---
title: "സ്ത്രീപക്ഷ നവകേരളം കുടുംബശ്രീ സ്ത്രീ ശക്തി കലാ ജാഥയ്ക്ക് പയ്യന്നൂരിൽ സ്വീകരണം നൽകി"
english_title: "The reception was given at Payyanur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30664/The-reception-was-given-at-Payyanur"
published_at: "2022-03-09T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62286cd872ef3_Picsart_22-03-09_14-30-32-339.jpg"
keywords: []
---

# സ്ത്രീപക്ഷ നവകേരളം കുടുംബശ്രീ സ്ത്രീ ശക്തി കലാ ജാഥയ്ക്ക് പയ്യന്നൂരിൽ സ്വീകരണം നൽകി

> **Lead Summary:** സ്ത്രീധനത്തിനെതിരെ , സ്ത്രീ പീഡനനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ആശയവുമായി കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സംഘടിപ്പിച്ച സ്ത്രീ ശക്തി കലാജാഥയ്ക്ക് പയ്യന്നൂരിൽ സ്വീകരണം നൽകി.

## Article Content

സ്ത്രീധനത്തിനെതിരെ , സ്ത്രീ പീഡനനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ആശയവുമായി കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സംഘടിപ്പിച്ച സ്ത്രീ ശക്തി കലാജാഥയ്ക്ക് പയ്യന്നൂരിൽ സ്വീകരണം നൽകി.

ഷേണായ് സ്ക്വയറിൽ നടന്ന സ്വീകരണ പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. ബാലൻ, സി.ജയ, ടി.പി. സെമീറ, വി.വി. സജിത, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല, സിറ്റിമിഷൻ മാനേജർ ബിനീഷ് ജോയി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ പ്രീതി കെ.വി., മെമ്പർ സെക്രട്ടറി പ്രീത എൻ.വി. എന്നിവർ സംസാരിച്ചു.

തുടർന്ന് കുടുംബശ്രീ കലാകാരികളുടെ നാടകവും, സംഗീതശില്പവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30664/The-reception-was-given-at-Payyanur)