---
title: "മിനി ജോബ് ഫെയർ"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306736/kannur"
published_at: "2025-08-06T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892abaa84172_download_(53).jpeg"
keywords: []
---

# മിനി ജോബ് ഫെയർ

> **Lead Summary:** **കണ്ണൂർ**: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് എട്ട് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ മിനി ജോബ് ഫെയർ നടക്കും. സർവീസ് എഞ്ചിനീയർ/ട്രെയിനി, എച്ച് ആർ എക്‌സിക്യൂട്ടീവ്‌സ്, ഇലക്ട്രീഷ്യൻ, ഏരിയ റിക്രൂട്ട്‌മെന്റ് ഡെവലപ്‌മെന്റ് മാനേജർ, ക്ലസ്റ്റർ ഡെവലപ്‌മെന്റ് ഏരിയ മാനേജർ, ടെലികോളർ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, എംബിഎ (എച്ച്ആർ), ഡിപ്ലോമ, ഐടിഐ (ഓട്ടോമൊബൈൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്) ആണ് യോഗ്യത. ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 300 രൂപയും, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497-2707610, 6282942066.

## Article Content

**കണ്ണൂർ**: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് എട്ട് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ മിനി ജോബ് ഫെയർ നടക്കും. സർവീസ് എഞ്ചിനീയർ/ട്രെയിനി, എച്ച് ആർ എക്‌സിക്യൂട്ടീവ്‌സ്, ഇലക്ട്രീഷ്യൻ, ഏരിയ റിക്രൂട്ട്‌മെന്റ് ഡെവലപ്‌മെന്റ് മാനേജർ, ക്ലസ്റ്റർ ഡെവലപ്‌മെന്റ് ഏരിയ മാനേജർ, ടെലികോളർ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, എംബിഎ (എച്ച്ആർ), ഡിപ്ലോമ, ഐടിഐ (ഓട്ടോമൊബൈൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്) ആണ് യോഗ്യത. ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 300 രൂപയും, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497-2707610, 6282942066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306736/kannur)