---
title: "കണ്ണൂർ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു"
english_title: "A medical camp for the disabled was started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30675/A-medical-camp-for-the-disabled-was-started"
published_at: "2022-03-09T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228713e1d955_Picsart_22-03-09_14-49-00-236.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

> **Lead Summary:** കണ്ണൂർ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു കണ്ണൂർ കോർപ്പറേഷൻ 2021 -22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കോർപ്പറേഷന്റെ ഏഴ് കേന്ദ്രങ്ങളിൽ നടത്തുന്ന ഭിന്നശേഷിക്കാർക്കായുള്ള മെഡിക്കൽ ക്യാമ്പിലെ ആദ്യ ക്യാമ്പ് ഉദ്ഘാടനം തളാപ്പ് കോട്ടമ്മാർക്കണ്ടി അംഗൻവാടിയിൽ മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു.

## Article Content

കണ്ണൂർ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു കണ്ണൂർ കോർപ്പറേഷൻ 2021 -22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കോർപ്പറേഷന്റെ ഏഴ് കേന്ദ്രങ്ങളിൽ നടത്തുന്ന ഭിന്നശേഷിക്കാർക്കായുള്ള മെഡിക്കൽ ക്യാമ്പിലെ ആദ്യ ക്യാമ്പ് ഉദ്ഘാടനം തളാപ്പ് കോട്ടമ്മാർക്കണ്ടി അംഗൻവാടിയിൽ മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു.

ക്യാമ്പിൽ കോർപ്പറേഷൻ പള്ളിക്കുന്ന് സോണലിലെ വിവിധ ഡിവിഷനുകളിൽ നിന്നും നേരത്തെ രജിസ്റ്റർ ചെയ്ത അമ്പതിലധികം ഭിന്നശേഷിക്കാർ പങ്കെടുത്തു. ഇവരെ ക്യാമ്പിൽ വച്ച് പരിശോധിക്കുകയും ഉപകരണങ്ങൾ ആവശ്യമുള്ളവർക്ക് അടുത്തവർഷത്തെ കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അവ നൽകാനും ആണ് ഉദ്ദേശിക്കുന്നത്.

ഇന്നു മുതൽ 16 വരെ വിവിധ സോണലുകളിലും മുൻസിപ്പൽ പ്രദേശത്തും ക്യാമ്പുകൾ നടത്തും. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഷമീമ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.പി.രാജേഷ്, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ബീബി, കെ.പി. അനിത, എ.കുഞ്ഞമ്പു, വി.കെ.ഷൈജു, കോർപ്പറേഷൻ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ വിനോദ്, ഐസിഡിഎസ് സൂപ്പർവൈസർ കെ. റംല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30675/A-medical-camp-for-the-disabled-was-started)