---
title: "ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം തുടങ്ങി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306754/thiruvanaththapuram"
published_at: "2025-08-06T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892c4e834ed0_images_(17).jpeg"
keywords: []
---

# ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം തുടങ്ങി

> **Lead Summary:** തിരുവനന്തപുരം : ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള അരി വിതരണം ഇപ്പോൾ ലഭ്യമാണ്.

## Article Content

തിരുവനന്തപുരം : ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള അരി വിതരണം ഇപ്പോൾ ലഭ്യമാണ്.

പിങ്ക് (PHH) കാർഡുകൾക്ക് സാധാരണ റേഷനു പുറമെ, 5 കിലോ സ്പെഷ്യൽ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.

നീല (NPS) കാർഡുകൾക്ക് പതിവ് റേഷനു പുറമെ, 10 കിലോ സ്പെഷ്യൽ അരി (5 കിലോ പച്ചരിയും 5 കിലോ പുഴുക്കലരിയും) കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.

വെള്ള (NPNS) കാർഡുകൾക്ക് ഈ മാസം ആകെ 15 കിലോ അരിയാണ് ലഭിക്കുക. കിലോയ്ക്ക് 10.90 രൂപയാണ് വില.

റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കി സമയബന്ധിതമായി വിഹിതം കൈപ്പറ്റാൻ കാർഡുടമകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306754/thiruvanaththapuram)