---
title: "പേരാവൂർ കുഞ്ഞി വീട് ഭഗവതി ക്ഷേത്രം തിറമഹോത്സവം സമാപിച്ചു"
english_title: "The festival is over"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30688/The-festival-is-over"
published_at: "2022-03-09T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62287dfe7b0fb_IMG-20220309-WA0120.jpg"
keywords: []
---

# പേരാവൂർ കുഞ്ഞി വീട് ഭഗവതി ക്ഷേത്രം തിറമഹോത്സവം സമാപിച്ചു

> **Lead Summary:** പേരാവൂർ: മൂന്ന് ദിവസങ്ങളിലായി നടന്ന കുഞ്ഞി വീട് ഭഗവതി ക്ഷേത്രം തിറമഹോത്സവം സമാപിച്ചു. 6 ന് രാവിലെ 4 മണിക്ക് ഗണപതി ഹോമവും വിശേഷാൽ പൂജയോട് കൂടി ആരംഭിച്ച ഉത്സവം, 8 ബുധനാഴ്ച മുത്തപ്പൻ, കുട്ടി ശാസ്തപ്പൻ, പെരുമ്പേശൻ, വസൂരിമാല, ഗുളികൻ എന്നീ വെള്ളാട്ടങ്ങളും നടന്നു.

## Article Content

പേരാവൂർ: മൂന്ന് ദിവസങ്ങളിലായി നടന്ന കുഞ്ഞി വീട് ഭഗവതി ക്ഷേത്രം തിറമഹോത്സവം സമാപിച്ചു. 6 ന് രാവിലെ 4 മണിക്ക് ഗണപതി ഹോമവും വിശേഷാൽ പൂജയോട് കൂടി ആരംഭിച്ച ഉത്സവം, 8 ബുധനാഴ്ച മുത്തപ്പൻ, കുട്ടി ശാസ്തപ്പൻ, പെരുമ്പേശൻ, വസൂരിമാല, ഗുളികൻ എന്നീ വെള്ളാട്ടങ്ങളും നടന്നു.

ഇന്ന് പുലർച്ചെ 1മണിക്ക് ഗുളികൻ തിറയും, രാവിലെ 5 മണിക്ക് ശാസ്തപ്പൻ തിറയും, 9മണിക്ക് പെരുമ്പേശൻ തിറയും, 11 മണിയോടെ വസൂരിമാല ഭഗവതി തിറയും നടന്നു. നിരവധി ഭക്തജനങ്ങളാണ് ഉത്സവത്തിന് എത്തിച്ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30688/The-festival-is-over)