---
title: "തുടർച്ചയായ വിജയം 26-ാം തവണയും;  കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്‌ഐ"
english_title: "SFI A continuous victory for the 26th time"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306901/sfi-a-continuous-victory-for-the-26th-time"
published_at: "2025-08-06T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6893577644191_ok1QDD5fhW6brfyNgAs0niEIw2WGTpqqF7IqsiBx.jpg"
keywords: []
---

# തുടർച്ചയായ വിജയം 26-ാം തവണയും;  കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്‌ഐ

> **Lead Summary:** കണ്ണൂര്‍: തുടര്‍ച്ചയായി 26-ാം തവണയാണ് കണ്ണൂര്‍ സര്‍വകലാശാല എസ്എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തുന്നത്. കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്‌ഐക്ക് വിജയം. നന്ദജ് ബാബുവിനെയാണ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

## Article Content

കണ്ണൂര്‍: തുടര്‍ച്ചയായി 26-ാം തവണയാണ് കണ്ണൂര്‍ സര്‍വകലാശാല എസ്എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തുന്നത്. കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്‌ഐക്ക് വിജയം. നന്ദജ് ബാബുവിനെയാണ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റും എസ്എഫ്‌ഐക്ക് തന്നെയാണ് ലഭിച്ചത്. എന്നാല്‍ കാസര്‍കോട് ജില്ലാ എക്യൂട്ടിവിലും വയനാട് ജില്ലാ എക്സിക്യൂട്ടീവിലും യുഡിഎസ്എഫ് വിജയിച്ചു. കാസര്‍കോടില്‍ നിന്നും വിജയിച്ച ഫിജ എംടിപി ഒരു വോട്ടിനാണ് വിജയിച്ചത്. വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മുഹമ്മദ് നിഹാല്‍ വിജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും എസ്എഫ്ഐയായിരുന്നു വിജയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306901/sfi-a-continuous-victory-for-the-26th-time)