---
title: "മെഗാ തൊഴില്‍ മേള 23 ന്"
english_title: "Jobfair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306924/jobfair"
published_at: "2025-08-06T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68937d70f3c98_download_-_2023-10-07T073017.382.jpeg"
keywords: []
---

# മെഗാ തൊഴില്‍ മേള 23 ന്

> **Lead Summary:** കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തില്‍ പാനൂര്‍ ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ ആഗസ്റ്റ് 23 ന് രാവിലെ 9.30 ന് നിയുക്തി 2025 എന്ന പേരില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പാനൂര്‍ യു.പി സ്‌കൂളില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്മെന്റ്, ധനകാര്യം, മറ്റ് സേവന മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ തൊഴിലവസരങ്ങളുണ്ട്. ഇതില്‍ ഇരുപതിലധികം പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി

## Article Content

കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തില്‍ പാനൂര്‍ ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ ആഗസ്റ്റ് 23 ന് രാവിലെ 9.30 ന് നിയുക്തി 2025 എന്ന പേരില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പാനൂര്‍ യു.പി സ്‌കൂളില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്മെന്റ്, ധനകാര്യം, മറ്റ് സേവന മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ തൊഴിലവസരങ്ങളുണ്ട്. ഇതില്‍ ഇരുപതിലധികം പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി

മുതല്‍ വിവിധ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. tthps://forms.gle/4JEVigyCsHHyKRsK7 ലിങ്ക് വഴി ആഗസ്റ്റ് 21 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972707610, 6282942066

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306924/jobfair)