---
title: "നെല്ലിക്കമ്പോയിൽ എൽപി സ്കൂളിൽ യുദ്ധവിരുദ്ധ പ്രചരണ ക്യാമ്പയിൻ നടത്തി"
english_title: "Anti-war campaign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30706/Anti-war-campaign"
published_at: "2022-03-09T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62288e19f1292_Picsart_22-03-09_16-52-15-345.jpg"
keywords: []
---

# നെല്ലിക്കമ്പോയിൽ എൽപി സ്കൂളിൽ യുദ്ധവിരുദ്ധ പ്രചരണ ക്യാമ്പയിൻ നടത്തി

> **Lead Summary:** ഉളിക്കല്‍ഃ റഷ്യ യുക്രൈൻ യുദ്ധത്തിൽ മരിച്ചു വീഴുന്ന കുട്ടികളുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചുകൊണ്ട് നെല്ലിക്കാം പോയിൽ എൽപി സ്കൂളിലെ കുരുന്നുകൾ യുദ്ധവിരുദ്ധ സമാധാന സന്ദേശ റാലി നടത്തി.

## Article Content

ഉളിക്കല്‍ഃ റഷ്യ യുക്രൈൻ യുദ്ധത്തിൽ മരിച്ചു വീഴുന്ന കുട്ടികളുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചുകൊണ്ട് നെല്ലിക്കാം പോയിൽ എൽപി സ്കൂളിലെ കുരുന്നുകൾ യുദ്ധവിരുദ്ധ സമാധാന സന്ദേശ റാലി നടത്തി.

ശുഭ്രവസ്ത്രധാരികളായ കുട്ടികൾ മെഴുകുതിരി കത്തിച്ചു പിടിച്ച് ഫാദർ മാത്യു കുടിലിൽ ചൊല്ലി കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.

യുദ്ധത്തിൽ മനുഷ്യരാശിക്ക് ഉണ്ടാവുന്ന സർവനാശം വിളിച്ചോതുന്ന നിശ്ചല ദൃശ്യം യുദ്ധത്തിൽ ഏർപ്പെട്ട വർക്ക് മാത്രമല്ലാ നിരപരാധികൾ ക്കും കുട്ടികൾക്കും ജീവനാശം വരുത്തുന്നു എന്ന സന്ദേശം നൽകുന്ന വയായിരുന്നു.

യുദ്ധവിരുദ്ധ  പ്ലെ കാർഡുകൾ ഏന്തിയ കുട്ടികൾ യുദ്ധം വേണ്ടേ വേണ്ട എന്ന മുദ്രാവാക്യങ്ങളുമായി സ്കൂൾ അങ്കണത്തിലുടെ നടന്നു നീങ്ങി. എൽകെജി യൂകെജി കുട്ടികളും പങ്കെടുത്തു.

പരിപാടികൾക്ക് സ്കൂൾ മാനേജർ ഫാദർ ജോസഫ് കാവനടിയിൽ, പ്രധാനാധ്യാപകൻ ഡെന്നി മാത്യു അധ്യാപകരായ അഖില പ്രകാശ് ദിൽജിത് ജോർജ് സി. ഡോളി ജോർജ്,ജ്യോതി മാത്യു സി. സിൻസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30706/Anti-war-campaign)