---
title: "ബോട്ടിലെ തൊഴിലാളികൾ ഉറങ്ങി: ബോട്ട് അപകടത്തിൽപ്പെട്ടു"
english_title: "The boat was in danger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30709/The-boat-was-in-danger"
published_at: "2022-03-09T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622890e97b910_Picsart_22-03-09_17-04-21-995.jpg"
keywords: []
---

# ബോട്ടിലെ തൊഴിലാളികൾ ഉറങ്ങി: ബോട്ട് അപകടത്തിൽപ്പെട്ടു

> **Lead Summary:** ചാവക്കാട് കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിലെ സ്രാങ്കും തൊഴിലാളികളും ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി.

## Article Content

ചാവക്കാട് കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിലെ സ്രാങ്കും തൊഴിലാളികളും ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി.

ഒരു തൊഴിലാളിയ്ക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശി തമീറി(50)നാണ് പരിക്കേറ്റത്. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ബേപ്പൂർ സ്വദേശികളായ റഷീദ്, ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സോഡിയാക്ക് എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

സ്രാങ്ക് ഉൾപ്പെടെ ബോട്ടിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികളും ബംഗാൾ സ്വദേശികളായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30709/The-boat-was-in-danger)