---
title: "ജില്ലാതല കൃഷി അവാർഡ് ദാനം വ്യാഴാഴ്ച"
english_title: "Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30711/award"
published_at: "2022-03-09T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228921863b5b_images (2).jpeg"
keywords: []
---

# ജില്ലാതല കൃഷി അവാർഡ് ദാനം വ്യാഴാഴ്ച

> **Lead Summary:** കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല അവാർഡ് വിതരണവും അനുമോദനവും മാർച്ച് 10 വ്യാഴം രാവിലെ 11 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ നടക്കും.

## Article Content

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല അവാർഡ് വിതരണവും അനുമോദനവും മാർച്ച് 10 വ്യാഴം രാവിലെ 11 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ നടക്കും.

ഉദ്ഘാടനവും അവാർഡ് ദാനവും രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.

2020-21 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച കർഷകർക്കും സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ചടങ്ങിൽ അനുമോദനം നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30711/award)