---
title: "നീർക്കടവ് ഫിഷറീസ് സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു"
english_title: "New building"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30714/new-building"
published_at: "2022-03-09T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622893b2eed32_images (3).jpeg"
keywords: []
---

# നീർക്കടവ് ഫിഷറീസ് സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു

> **Lead Summary:** അഴീക്കോട് നീർക്കടവ് ഗവ. ഫിഷറീസ് എൽ പി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റി പുതിയതിന്റെ നിർമ്മാണം ആരംഭിച്ചു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 65.43 ലക്ഷം രൂപ ഉപയോഗിച്ച് തീരദേശ വികസന കോർപ്പറേഷനാണ് കെട്ടിടം പണിയുന്നത്.

## Article Content

അഴീക്കോട് നീർക്കടവ് ഗവ. ഫിഷറീസ് എൽ പി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റി പുതിയതിന്റെ നിർമ്മാണം ആരംഭിച്ചു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 65.43 ലക്ഷം രൂപ ഉപയോഗിച്ച് തീരദേശ വികസന കോർപ്പറേഷനാണ് കെട്ടിടം പണിയുന്നത്.

1919 ലാണ് ഈ സ്‌കൂൾ നിലവിൽ വന്നത്. തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാന പങ്ക് വഹിച്ച വിദ്യാലയമാണിത്. ഓട് മേഞ്ഞ പഴയ കെട്ടിടം പൂർണമായും പൊളിച്ചു നീക്കി. 2004 ൽ എസ്എസ്എ നിർമ്മിച്ചു നൽകിയ കെട്ടിടം നിലനിർത്തിയിട്ടുണ്ട്. 

വിദ്യാർഥികളിൽ ഭൂരിഭാഗം പേരും മത്സ്യത്തൊഴിലാളികളുടെ മക്കളാണ്. കെ വി സുമേഷ് എംഎൽഎയുടെ പരിശ്രമത്തിന്റെ ഫലമായാണ് കെട്ടിടം നിർമ്മിക്കാൻ പണം അനുവദിച്ചത്. 2500 സ്‌ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികളും ഓഫീസ് മുറിയും ഉണ്ടാകും. തറയിൽ ടൈൽസ് പാകും. പിന്നീട് ഹൈ ടെക് ക്ലാസ് മുറികളാക്കാൻ സാധിക്കുന്ന തരത്തിലാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. നാലു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് തീരദേശ വികസന കോർപ്പറേഷൻ അസിസ്റ്റന്റ് എൻജീനീയർ വി നിതിൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30714/new-building)