---
title: "ഉജ്ജ്വല ബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307150/applynow"
published_at: "2025-08-08T05:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689537c42fc4f_images.png"
keywords: []
---

# ഉജ്ജ്വല ബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ച ആറിനും 18 നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് അപേക്ഷിക്കാം.

## Article Content

കണ്ണൂർ : വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ച ആറിനും 18 നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് അപേക്ഷിക്കാം.

സാക്ഷ്യപത്രങ്ങൾ, പ്രശസ്തി പത്രങ്ങൾ, കുട്ടികളുടെ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സി.ഡി, പെൻഡ്രൈവ്, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷ ഫോറം www.wcd.kerala.gov.in വെബ് സൈറ്റിൽ ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 30 ന് വൈകീട്ട് അഞ്ച് മണി. പൊതുവിഭാഗത്തിൽ ആറ് മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ് വരെയുമുള്ള രണ്ട് പ്രത്യേക വിഭാഗങ്ങളായിട്ടും ഭിന്നശേഷി വിഭാഗത്തിൽ ആറ് മുതൽ 11 വരെയും 12 മുതൽ 18 വരെയുമുള്ള പ്രത്യേക വിഭാഗങ്ങളായിട്ടാണ് പരിഗണിക്കുക. 2024 ജനുവരി ഒന്ന് മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ നൽകേണ്ടത്. ഫോൺ: 0490 2967199

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307150/applynow)