---
title: "ഓണം കളറാക്കാൻ സപ്ലൈകോ"
english_title: "Supplyco "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307172/supplyco"
published_at: "2025-08-08T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68956bdb1fae0_Screenshot_20240823-130559_Chrome.jpg"
keywords: []
---

# ഓണം കളറാക്കാൻ സപ്ലൈകോ

> **Lead Summary:** കണ്ണൂർ : ഓണത്തെ വരവേൽക്കാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും കിറ്റുകളും വിപണിയിൽ എത്തുന്നു.

## Article Content

കണ്ണൂർ : ഓണത്തെ വരവേൽക്കാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും കിറ്റുകളും വിപണിയിൽ എത്തുന്നു.

1225 രൂപ വിലയുള്ള 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ് ആയിരം രൂപ, 625 രൂപ വിലയുള്ള 10 ഇനങ്ങളുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപ, 305 രൂപ വിലയുള്ള ഒൻപത് ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കുമാണ് നൽകുന്നത്.

സമൃദ്ധി കിറ്റിൽ അരി, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, പഞ്ചസാര, ശബരി ബ്രാൻഡിലെ ഗോൾഡ് തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞൾ പൊടി, മല്ലിപ്പൊടി, പുട്ട് പൊടി, പായസം മിക്സ്, മിൽമ നെയ്യ്, സാമ്പാർ പൊടി, ആശീർവാദ് ആട്ട, ശർക്കര പൊടി, കിച്ചൻ ട്രഷേഴ്സ് മാങ്ങ അച്ചാർ, കടല എന്നിവയുണ്ട്.

സമൃദ്ധി മിനി കിറ്റിൽ അരി, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, പഞ്ചസാര, ശബരി ബ്രാൻഡിലെ മഞ്ഞൾപ്പൊടി, കടുക്, പായസം മിക്സ്, മിൽമ നെയ്യ്, സാമ്പാർപൊടി, ശർക്കരപ്പൊടി എന്നിവയാണ് ഉൾക്കൊള്ളുന്നത്.

ശബരി സിഗ്‌നേച്ചർ കിറ്റിൽ മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, സാമ്പാർ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സേമിയ പായസം മിക്സ്, പുട്ട് പൊടി എന്നിവയാണുള്ളത്.

ഓണക്കാലത്ത് സപ്ലൈകോ വിൽപനശാലകളിൽ 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ സാധനങ്ങൾക്ക് പ്രത്യേക ഓഫറുകളോ പത്ത് മുതൽ 50 ശതമാനം വരെ വിലക്കുറവോ നൽകും. മുൻനിര കമ്പനികളുടെ ഉത്പന്നങ്ങൾക്കാണ് ഓഫർ.

സോപ്പ്, ഡിറ്റർജൻ്റ്, ബ്രാൻഡഡ് ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങൾ എന്നിവയ്ക്കും ഓഫറുകളുണ്ട്. 500, 1000 രൂപയുടെ ഗിഫ്റ്റ് കാർഡുകളും വിതരണത്തിന് തയ്യാറാണ്. ഇത് ഉപയോഗിച്ച് സപ്ലൈകോ വിൽപനശാലകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31 വരെ വാങ്ങാം.

സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങൾ വാങ്ങുന്നവർക്ക് നടത്തുന്ന ലക്കി ഡ്രോയിലൂടെ ഒരു പവന്റെ സ്വർണ നാണയമടക്കം നിരവധി സമ്മാനങ്ങളുണ്ട്.

ദിവസേനയുള്ള നറുക്കെടുപ്പ് വഴി ആകർഷകമായ മറ്റ് സമ്മാനങ്ങളും നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307172/supplyco)