---
title: "കൊട്ടിയൂർ ഐജെഎം എച്ച് എസ് എസ്സിലെ എസ് പി സി പാസിങ് ഔട്ട് പരേഡ് നടത്തി"
english_title: "The passing out parade was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30719/The-passing-out-parade-was-held"
published_at: "2022-03-09T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228997bb3a3d_Picsart_22-03-09_17-41-01-704.jpg"
keywords: []
---

# കൊട്ടിയൂർ ഐജെഎം എച്ച് എസ് എസ്സിലെ എസ് പി സി പാസിങ് ഔട്ട് പരേഡ് നടത്തി

> **Lead Summary:** കൊട്ടിയൂർ ഐജെഎം എച്ച് എസ്എസ്സിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് ഏഴാമത് ബാച്ച് പാസിങ് ഔട്ട് പരേഡ് നടത്തി. സണ്ണി ജോസഫ് എം എൽ എ സല്യൂട്ട് സ്വീകരിച്ചു.

## Article Content

കൊട്ടിയൂർ ഐജെഎം എച്ച് എസ്എസ്സിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് ഏഴാമത് ബാച്ച് പാസിങ് ഔട്ട് പരേഡ് നടത്തി. സണ്ണി ജോസഫ് എം എൽ എ സല്യൂട്ട് സ്വീകരിച്ചു.

ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ബെന്നി മുതലകാലയിൽ അധ്യക്ഷത വഹിച്ചു.മുഖ്യ പ്രഭാഷണവും ഉപഹാര സമർപ്പണവും എം എൽ എ നിർവഹിച്ചു.

കൊട്ടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് റോയ് നമ്പുടാകം,പ്രിൻസിപ്പൽ മാത്യു എം എ, കേളകം എസ് ഐ ജാൻസി മാത്യു,എക്സൈസ് ഇൻസ്‌പെക്ടർ വിജേഷ് എ കെ, മുഫ്താർ,ജയ്സൻ ടി എ,ജെസ്സി ഉറുമ്പിൽ,തങ്കച്ചൻ കല്ലിടയിൽ,സിസിലി മാത്യു,റ്റിജി പി ആന്റണി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30719/The-passing-out-parade-was-held)