---
title: "ആ കറുത്ത ദിനങ്ങളുടെ ഓർമയിൽ ലോകം : ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു"
english_title: "Hiroshimaday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307256/hiroshimaday"
published_at: "2025-08-08T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895b7479a213_1000116817.jpg"
keywords: []
---

# ആ കറുത്ത ദിനങ്ങളുടെ ഓർമയിൽ ലോകം : ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

> **Lead Summary:** **കൂടാളി : **കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ& റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ദിനചാരണത്തിൽ മുഖ്യാതിഥിയായ പി പി ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കൂടാളി : **കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ& റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ദിനചാരണത്തിൽ മുഖ്യാതിഥിയായ പി പി ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് റോവർ ആൻഡ് റേഞ്ചർ വിദ്യാർത്ഥികൾ സംഘടിപ്പിച്ച വിവിധയിനം പരിപാടികളായ ഡോക്യുമെന്ററി പ്രസന്റേഷൻ, No war campaign - ഒപ്പുശേഖരണം , യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ വിശിഷ്ട വ്യക്തിയെ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകരായ മനീഷ് സി, ഉണ്ണികൃഷ്ണൻ ടി, ജോയിന്റ് സ്റ്റാഫ്‌ സെക്രട്ടറി രേഖ കെ,രമ്യ സി,ശരത് പ്രഭാത് എന്നിവർ പങ്കെടുത്തു. റോവർ സ്കൗട്ട് ലീഡർ നിതീഷ് ഒ വി, റേഞ്ച്ർ ലീഡർ വിനീത കെ ടി എന്നിവർ യുദ്ധവിരുദ്ധ ക്യാമ്പയിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307256/hiroshimaday)