---
title: "യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ്: അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307357/applynow"
published_at: "2025-08-09T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68969dbd31340_images.png"
keywords: []
---

# യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ്: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മീഷന്റെ 2025-26 വർഷത്തെ യൂത്ത് ഐക്കൺ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ യുവജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി/മൃഗസംരക്ഷണം, വ്യവസായം/സാങ്കേതികവിദ്യ, മാധ്യമം തുടങ്ങിയ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്.

## Article Content

തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മീഷന്റെ 2025-26 വർഷത്തെ യൂത്ത് ഐക്കൺ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ യുവജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി/മൃഗസംരക്ഷണം, വ്യവസായം/സാങ്കേതികവിദ്യ, മാധ്യമം തുടങ്ങിയ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്.

അവാർഡിനായി നാമനിർദേശം ചെയ്യാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേർക്ക് അവാർഡ് നൽകും. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയുടെ ക്യാഷ് അവാർഡും ബഹുമതി ശിൽപവും നൽകും. നിർദേശങ്ങളും അപേക്ഷകളും ksycyouthicon@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷന്റെ ഓഫീസിൽ നേരിട്ടോ ആഗസ്റ്റ് 30 വരെ നൽകാം. ഫോൺ: 0471 2308630.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307357/applynow)