---
title: " കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റിലെ ദേഹ പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ റഹീമിനെ കണ്ടെത്താനായി ജില്ലാ സ്കൂബാ ടീം ഇന്ന് തെരച്ചിലിൽ നടത്തും"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307381/iritty"
published_at: "2025-08-09T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896c00aec000_IMG-20250809-WA0010.jpg"
keywords: []
---

#  കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റിലെ ദേഹ പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ റഹീമിനെ കണ്ടെത്താനായി ജില്ലാ സ്കൂബാ ടീം ഇന്ന് തെരച്ചിലിൽ നടത്തും

> **Lead Summary:** ഇരിട്ടി: ഇരിട്ടി കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റിലെ ദേഹ പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ റഹീമിനെ കണ്ടെത്താനായി ജില്ലാ സ്കൂബാ ടീം ഉൾപ്പെടെ വൻ സന്നാഹം ഇന്ന് തെരച്ചിലിൽ നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നിർദേശപ്രകാരമാണ് തെരച്ചിൽ ക്രമീകരിച്ചിരിക്കുന്നത്.ശക്തമായ കുത്തൊഴുക്കുള്ള പുഴയിലെ തെരച്ചിൽ വലിയ വെല്ലുവിളി ഉയർത്തുകയാണ്.

## Article Content

ഇരിട്ടി: ഇരിട്ടി കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റിലെ ദേഹ പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ റഹീമിനെ കണ്ടെത്താനായി ജില്ലാ സ്കൂബാ ടീം ഉൾപ്പെടെ വൻ സന്നാഹം ഇന്ന് തെരച്ചിലിൽ നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നിർദേശപ്രകാരമാണ് തെരച്ചിൽ ക്രമീകരിച്ചിരിക്കുന്നത്.ശക്തമായ കുത്തൊഴുക്കുള്ള പുഴയിലെ തെരച്ചിൽ വലിയ വെല്ലുവിളി ഉയർത്തുകയാണ്.

ജില്ലാ സ്കൂബാ ടീം, ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ്, ആപതാമിത്ര, ഒരുമ റെസ്ക്യൂ ടീം, ഉൾപ്പെടെ നീന്തൽ വശമുള്ള വലിയ സന്നാഹമാണ് കൂട്ടുപുഴ മുതൽ ഇരിട്ടി പുഴ വരെ തെരച്ചിൽ നടത്താൻ രംഗത്ത് വന്നിരിക്കുന്നത്.

കേരളാ - കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വാഹനത്തിൽ എത്തിയ മൂന്നുപേരെ ദേഹ പരിശോധന നടത്തുന്നതിനിടെ ഒരു യുവാവ് കുതറിയോടി പുഴയിൽ ചാടി. തലശ്ശേരി സ്വദേശിയായ റഹീം (30 ) ആണ് പുഴയിൽ ചാടിയത്, കുത്തൊഴുക്കുള്ള പുഴയിൽ അകപ്പെട്ട റഹീം മുങ്ങിപ്പോവുകയായിരുന്നു. ഇയാൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന തലശ്ശേരി സ്വദേശികളായ ഹാരിസ്, നിധിൻ എന്നിവരെ ഇരിട്ടി ഡിവൈഎസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് വൈകുന്നേരം 5.30 തോടെ കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം ചുരം വഴി എത്തിയ ഇന്നോവ കാർ പോലീസ് പരിശോധിക്കുന്നതിനിടെ ആയിരുന്നു സംഭവം. ദേഹ പരിശോധനക്കിയോടെ കൂട്ടുപുഴ പാലത്തിനും പോലീസ് ചെക്ക് പോസ്റ്റിനും ഇടയിലൂടെ റഹീം പെട്ടെന്ന് കുതറി ഓടി പുഴയിൽ ചാടുകയായിരുന്നു.ഫയർഫോഴ്സ് എത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307381/iritty)