---
title: "ആറളം ഫാം ഫാമിലി ഹെൽത്ത് സെന്ററിന് കൈത്താങ്ങായി ടോക്കൺ മെഷീൻ നൽകി"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307436/aralam"
published_at: "2025-08-09T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ആറളം ഫാം ഫാമിലി ഹെൽത്ത് സെന്ററിന് കൈത്താങ്ങായി ടോക്കൺ മെഷീൻ നൽകി

> **Lead Summary:** **ആറളം** : സ്ഥാപക ദിനത്തോടനുബന്ധിച്ചു കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ആറളം ഫാം ഫാമിലി ഹെൽത്ത് സെന്ററിന് കൈത്താങ്ങായി ടോക്കൺ മെഷീൻ നൽകി. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ രൂപീകൃതമായിട്ട് 30 വർഷം പിന്നിടുകയാണ് ഇക്കാലയളവിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.മുപ്പതാം സ്ഥാപക ദിനത്തിൽ ആറളം ഫാം മേഖലയിലെ താമസക്കാർക്ക് ഉപകാരപ്പെടും വിധം മേഖലയിലെ ഫാമിലി ഹെൽത്ത് സെന്ററിന് 2ടോക്കൺ മെഷീൻ നൽകിയാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ പ്രവർത്തകർ മാതൃക ആയത് ആഗസ്റ്റ് 10നാണ് സ്ഥാപകദിനം.

## Article Content

**ആറളം** : സ്ഥാപക ദിനത്തോടനുബന്ധിച്ചു കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ആറളം ഫാം ഫാമിലി ഹെൽത്ത് സെന്ററിന് കൈത്താങ്ങായി ടോക്കൺ മെഷീൻ നൽകി. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ രൂപീകൃതമായിട്ട് 30 വർഷം പിന്നിടുകയാണ് ഇക്കാലയളവിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.മുപ്പതാം സ്ഥാപക ദിനത്തിൽ ആറളം ഫാം മേഖലയിലെ താമസക്കാർക്ക് ഉപകാരപ്പെടും വിധം മേഖലയിലെ ഫാമിലി ഹെൽത്ത് സെന്ററിന് 2ടോക്കൺ മെഷീൻ നൽകിയാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ പ്രവർത്തകർ മാതൃക ആയത് ആഗസ്റ്റ് 10നാണ് സ്ഥാപകദിനം.

ഹെൽത്ത് സെന്ററിൽ എത്തുന്ന രോഗികളുടെ തിരക്ക് നിയന്ത്രിക്കാനും ജീവനക്കാർക്ക് യഥാസമയം രോഗികളെ സഹായിക്കാനും കഴിയുന്ന തരത്തിലാണ് ടോക്കൺ മെഷീൻ പ്രവർത്തിപ്പിക്കുക . വിവിധ ഫാമിലി ഹെൽത്ത് സെന്ററുകളിലും സർക്കാർ ഹോസ്പിറ്റലിലും ടോക്കൺ മെഷീന്റെ സഹായത്തോടുകൂടിയാണ് രോഗികളെ ഡോക്ടറുടെ റൂമിലേക്ക് പരിശോധനയ്ക്കായി കയറ്റിവിടുന്നത്. കേരള ഗസറ്റ് ഓഫീസേഴ്സ് ഫെഡറേഷന്റെ കൈത്താങ്ങായി ഫാമിലി ഹെൽത്ത് സെന്ററിന് ടോക്കൺ മെഷീൻ ലഭിക്കുന്നതോടെ ഫാമിലി ഹെൽത്ത് സെന്ററിൽ എത്തുന്ന രോഗികൾക്കും ഇവിടെ ജോലി ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും ഏറെ സഹായകരമാകും. സിപിഐ ജില്ലാ സെക്രട്ടറി സിപി സന്തോഷ് കുമാർ ടോക്കൺ മെഷീന്റെ ഉദ്ഘാടനം നിർവഹിച്ചു.  സംസ്ഥാന കൗൺസിൽ അംഗം കെ കെ . ആദർശ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ഇ.പ്രമോദ് സ്വാഗതം പറഞ്ഞു. AITUC ജില്ലാ ജനറൽ സെക്രട്ടറി കെ.ടി ജോസ് , ആറളംഫാം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് എ അശ്വതി, പി കെ കരുണാകരൻ , കെ ബി ഉത്തമൻ , കെജിഎഫ് ജില്ലാ ട്രഷറർ രാഗിഷ രാംദാസ്  നേതാക്കളായ റിൻസി റോസ് , ശരത് കൃഷ്ണ, ഡോക്ടർ റിയാ ജോയ് , തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307436/aralam)