---
title: "കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര ക്വിസ് മത്സരം നടത്തി"
english_title: "Idipendendencedayquis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307458/idipendendencedayquis"
published_at: "2025-08-09T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68970ac39c5b8_1000117254.jpg"
keywords: []
---

# കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര ക്വിസ് മത്സരം നടത്തി

> **Lead Summary:** **കണിച്ചാർ : ** കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം നടത്തി.എൽ പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി കണിച്ചാർ ഡോ.പൽപു മെമ്മോറിയൽ യു.പി.സ്കൂളിൽ വെച്ച് നടന്ന പരിപാടി കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണിച്ചാർ : ** കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം നടത്തി.എൽ പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി കണിച്ചാർ ഡോ.പൽപു മെമ്മോറിയൽ യു.പി.സ്കൂളിൽ വെച്ച് നടന്ന പരിപാടി കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

വായനശാലാപ്രസിഡണ്ട്.വിവി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി ബി.കെ.ശിവൻ സ്വാഗതം പറഞ്ഞു.ബിജു പാലപ്പള്ളിൽ ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു.വായനശാലാ പ്രവർത്തകരായ ജനാർദ്ദനൻ .പി .പി, സുരേന്ദ്രൻ എം.ആർ, രാമകൃഷ്ണൻ ഇ. ജി, റോയി പൗലോസ്, ഗീത കെ.പി, സനില അനിൽകുമാർ, ഷൈലജ ചന്ദ്രൻ ,ചന്ദ്രബാബു വി ,ഘനശ്യാം ,ലൈബ്രറേറിയൻ രമ്യ അനീഷ് എന്നിവർ നേതൃത്വം നൽകി.

വിജയികൾ

LP വിഭാഗം ഒന്നാം സമ്മാനം

പാർവണ അനീഷ്, SNLPS Kottiyoor

രണ്ടാം സമ്മാനം

ആൽഡ്രിക് ജോസഫ്,GUPS Thalakkani

മൂന്നാം സ്ഥാനം

മുഹമ്മദ് അയാൻ അലി,GUPS Chettiamparamba.

യു.പി.വിഭാഗം

ഒന്നാം സ്ഥാനം

അനുകീർത്തന GUPS Chettiamparamba

രണ്ടാം സ്ഥാനം

ക്രിസ്റ്റോ ജിമ്മി Manhalampuram UP School

മൂന്നാം സ്ഥാനം

ദിയ അലീൻ GUPS Thalakkani

ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം

അഭിനവ് ഇ.ജെ St.Thomas HS Kelakam

രണ്ടാം സമ്മാനം

അൽന റോസ് തോമസ് Santhome HS Kolakkad

മൂന്നാം സ്ഥാനം

അബിറ്റ് ബിജു.St.Thomas HS Kelakam

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307458/idipendendencedayquis)