---
title: "കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റിലെ ദേഹ പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ റഹീമിനെ കണ്ടെത്താനായില്ല;ഇന്നത്തെ തിരച്ചിൽ നിർത്തി വെച്ചു"
english_title: "Kootupuzhacheckpost"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307487/kootupuzhacheckpost"
published_at: "2025-08-09T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689721c165968_1000117331.jpg"
keywords: []
---

# കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റിലെ ദേഹ പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ റഹീമിനെ കണ്ടെത്താനായില്ല;ഇന്നത്തെ തിരച്ചിൽ നിർത്തി വെച്ചു

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റിലെ ദേഹ പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ റഹീമിനെ കണ്ടെത്താനായി ജില്ലാ സ്കൂബാ ടീം ഉൾപ്പെടെ വൻ സന്നാഹം ഇന്ന് തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ശക്തമായ കുത്തൊഴുക്കുള്ള പുഴയിലെ തെരച്ചിൽ വലിയ വെല്ലുവിളി ഉയർത്തുകയാണ്.

## Article Content

**ഇരിട്ടി: **ഇരിട്ടി കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റിലെ ദേഹ പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ റഹീമിനെ കണ്ടെത്താനായി ജില്ലാ സ്കൂബാ ടീം ഉൾപ്പെടെ വൻ സന്നാഹം ഇന്ന് തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ശക്തമായ കുത്തൊഴുക്കുള്ള പുഴയിലെ തെരച്ചിൽ വലിയ വെല്ലുവിളി ഉയർത്തുകയാണ്.

ജില്ലാ സ്കൂബാ ടീം, ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ്, ആപതാമിത്ര, ഒരുമ റെസ്ക്യൂ ടീം, ഉൾപ്പെടെ നീന്തൽ വശമുള്ള വലിയ സന്നാഹമാണ് കൂട്ടുപുഴ മുതൽ ഇരിട്ടി പുഴ വരെ തെരച്ചിൽ നടത്താൻ രംഗത്ത് വന്നിരിക്കുന്നത്.ജില്ലാ സ്കൂബാ ടീം ഉൾപ്പെടെ വൻ സന്നാഹം ഇന്ന് തെരച്ചിലിൽ നടത്തിയിട്ടുംഇത് വരെ ഒരു ഫലം ഉണ്ടായില്ല. ഇന്നത്തെ തിരച്ചിൽ നിർത്തി വെച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307487/kootupuzhacheckpost)