---
title: "ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപ്പിടിച്ചു; ഒഴിവായത് വൻദുരന്തം"
english_title: "While running, a private bus caught fire; it turned out to be a major disaster."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307620/while-running-a-private-bus-caught-fire-it-turned-out-to-be-a-major-disaster"
published_at: "2025-08-10T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689845d508d13_sana.jpg"
keywords: []
---

# ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപ്പിടിച്ചു; ഒഴിവായത് വൻദുരന്തം

> **Lead Summary:** മലപ്പുറം: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപ്പിടിച്ചു. പാലക്കോട്-കോഴിക്കോട് റൂട്ടിലോടുന്ന സന ബസ്സാണ് കത്തിയത്. ബസ് പൂർണമായും കത്തിനശിച്ചു പുക ഉയർന്ന ഉടൻതന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കില്ല. കൊണ്ടോട്ടി എയർപോർട്ട് ജങ്ഷനു സമീപം കൊളത്തൂരിൽവെച്ചാണ് ബസ്സിന് തീപ്പിടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്

## Article Content

മലപ്പുറം: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപ്പിടിച്ചു. പാലക്കോട്-കോഴിക്കോട് റൂട്ടിലോടുന്ന സന ബസ്സാണ് കത്തിയത്. ബസ് പൂർണമായും കത്തിനശിച്ചു പുക ഉയർന്ന ഉടൻതന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കില്ല. കൊണ്ടോട്ടി എയർപോർട്ട് ജങ്ഷനു സമീപം കൊളത്തൂരിൽവെച്ചാണ് ബസ്സിന് തീപ്പിടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307620/while-running-a-private-bus-caught-fire-it-turned-out-to-be-a-major-disaster)